X

പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍, കൊല്ലത്തെ നിര്‍മ്മാണ കേന്ദ്രം അടച്ചുപൂട്ടി

പഞ്ഞി മിഠായി നിര്‍മാണത്തിന് വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി മിഠായി ഉണ്ടാക്കിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷ വിഭാഗം കട അടച്ചുപ്പൂട്ടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. വ്യത്തിയില്ലാത്ത സാഹചര്യത്തിലാണ് മിഠായികള്‍ ഉണ്ടാക്കിയിരുന്നത്. സംഭവത്തില്‍ കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും എതിരേ കേസെടുത്തു. അനധികൃത ഭക്ഷ്യ ഉല്‍പ്പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും തൊഴിലാളികള്‍ക്കെതിരെയും കേസെടുത്തു.

വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറമായ റോഡമിന്‍ എന്ന രാസവസ്തു ചേര്‍ത്തായിരുന്നു മിഠായി നിര്‍മ്മിച്ചിരുന്നത്. .ചെറിയ മുറികളില്‍ 25 അന്യസംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. മിഠായി നിര്‍മിക്കുന്ന മുറിക്ക് സമീപത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകിയ നിലയിലായിരുന്നു. തയ്യാറാക്കി വെച്ച 1000 കവര്‍ മിഠായികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നശിപ്പിച്ചു. ഇവര്‍ക്ക് ലൈസന്‍സും ഉണ്ടായിരുന്നില്ല.

webdesk11: