X

6 മാസം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍നിന്ന് പുഴയില്‍ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി

കോഴിക്കോട് ഫറോക്ക് പാലത്തില്‍ നിന്ന് ദമ്പതികള്‍ പുഴയില്‍ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജിതിനായുള്ള തിരച്ചില്‍ തുടരുകയാണ്.

ആറുമാസം മുന്‍പായിരുന്നു ജിതിനും വര്‍ഷയും തമ്മിലുള്ള വിവാഹം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി ബന്ധുക്കള്‍ അറിയിച്ചതായി ഫറോക്ക് എസ്പി പറഞ്ഞു.

webdesk11: