ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം. ഇന്ന് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കാനിരിക്കെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തേക്ക് വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങള്‍ കത്ത് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് കത്ത് നല്‍കിയത്. എല്ലാ ലോക്സഭാംഗങ്ങളും സഭയില്‍ ഹാജരാകണം എന്ന നിര്‍ദ്ദേശവുമുണ്ട്.
അതേസമയം ബില്ല് അവതരിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടില്ല. രാജ്യത്തെ ബഹുസ്വരതയും വൈവിധ്യവും ഇല്ലാതാക്കാനുള്ള ശ്രമമെന്നും വിമര്‍ശനമുണ്ട്.
ബില്ല് അതരണത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ബില്ല് കൊണ്ടുവരുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണങ്ങല്‍ ഉയരുന്നുണ്ട്. ബില്ല് രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കുമെന്നും ഭാവിയില്‍ ഒരു രാജ്യം ഒരു പാര്‍ട്ടി കൊണ്ടുവരാനുള്ള നീക്കമാണിതെന്നും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ബില്ല് തന്നെ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.