X

യു.പിയില്‍ നമസ്‌കരിക്കാന്‍ ബസ് നിര്‍ത്തിക്കൊടുത്തതിന് പിരിച്ചുവിട്ട കണ്ടക്ടര്‍ ആത്മഹത്യചെയ്തു

രണ്ട് യാത്രക്കാര്‍ക്ക് നമസ്‌കരിക്കാന്‍ രണ്ടുമിനിറ്റ് ബസ് നിര്‍ത്തി കൊടുത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കണ്ടക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. യുപി ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലെ കണ്ടക്ടര്‍ മോഹിത് യാദവിനെ (32) ആണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി മുതല്‍ കാണാതായ ഇദ്ദേഹത്തെ തിങ്കളാഴ്ച വീടിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി ബസ്സില്‍ തൊഴിലാളിയാണ് ഇദ്ദേഹം. ജൂണ്‍ 5നാണ് 17000 രൂപ മാത്രം മാസശമ്പളമുള്ള ഇദ്ദേഹത്തെ പിരിച്ചുവിട്ടത്. ബസിന്റെ ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പണി പോയതിനു പിന്നാലെ കടുത്ത വിഷാദത്തില്‍ ആയിരുന്നു ഇദ്ദേഹമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.എന്നാല്‍ മരണകാരണം വേറെ എന്തെങ്കിലും ആയിരിക്കുമെന്നാണ് യുപി ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ ദീപക് ചൗധരി പറഞ്ഞത്.

webdesk11: