കോഴിക്കോട്: കര്‍ഷകരെ വഞ്ചിച്ചും വാഗ്ദാനലംഘനങ്ങള്‍ നടത്തിയും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ യോജിച്ചുള്ള പ്രക്ഷോഭം അനിവാര്യമാണെന്നും മുഴുവന്‍ കര്‍ഷകരും മുന്നോട്ട് വരണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ 2014ല്‍ പറഞ്ഞ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങളുടെ ചെലവിന്റെ ഒന്നര ഇരട്ടി വില നല്‍കി സംഭരിക്കുമെന്ന പ്രഖ്യാപനമോ, 2017ല്‍ പറഞ്ഞ 2022ല്‍ കര്‍ഷകര്‍ക്ക് ഇരട്ടിവില ലഭ്യമാക്കുമെന്ന പ്രഖ്യാപനമോ പാലിക്കപെട്ടിട്ടില്ല. ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരം ഒരു വർഷം മുമ്പ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച തീരുമാനങ്ങള്‍ പോലും നടപ്പിലാക്കിയിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ അവസ്ഥയും തഥൈവ ഇടതു സർക്കാർ ഉല്‍പാദന ചിലവിന്റെ 150% വില നിശ്ചയിച്ച് സംഭരിക്കുമെന്ന പ്രഖ്യാപനം കാറ്റില്‍ പറത്തി. നാളികേരത്തിനും റബ്ബറിനും വിലവര്‍ധ പ്രഖ്യാപിച്ചതുപോലും നടപ്പിലാക്കിയിട്ടില്ല. സംഭരിച്ച ഉല്‍പന്നങ്ങളുടെ വില കൃത്യമായി നല്‍കുന്നില്ല. ഉല്‍പന്നങ്ങള്‍ കൃത്യമായി സംഭരിക്കുന്നില്ല. ആവശ്യത്തിന് സംഭരണ കേന്ദ്രം ഒരുക്കിയില്ല.
കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വെട്ടിച്ചുരുക്കി. പെന്‍ഷന്‍ കലോചിതമായി പരിഷ്‌കരിച്ചില്ല. കാര്‍ഷിക കടാശ്വാസ കമ്മിഷനെ നിര്‍വ്വീര്യമാക്കി. കര്‍ഷക ക്ഷേമ ബോഡ് പ്രാവര്‍ത്തികമാക്കിയില്ല കര്‍ഷക ദ്രോഹം മുഖമുദ്രയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. ഇരു സര്‍ക്കാരുകള്‍ക്കെതിരേയും ശക്തമായ സമരത്തിന് നേതൃത്വം നല്‍കാനും സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എൽ.എ യോഗത്തില്‍ അധ്യക്ഷനായി. സ്വതന്ത്ര കർഷക സംഘം സംസ്ഥാന ഭാരവാഹികളായിരുന്ന പാണാറത്ത് കുഞ്ഞി മുഹമ്മദ് സാഹിബ് എക്സ്.എം.എൽ.എ, കെ.കെ നഹ സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന പി. ശംസുദ്ദീൻ പന്തളം , പി.കെ അബൂബക്കർ ഹാജി വടകര എന്നിവരുടെ നിര്യാണത്തിൽ യോഗം പ്രാർഥന നടത്തി. സംസ്ഥാന സെക്രട്ടറി കളത്തില്‍ അബ്ദുള്ള, മണ്‍വിള സൈനുദ്ദീന്‍, കെ.യു ബഷീര്‍ ഹാജി,പി.പി മുഹമ്മദ് കുട്ടി,അഡ്വ.ഖാലിദ് രാജ, കെ.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി.പി മുഹമ്മദ് കുട്ടി, ഇ.എ അബൂബക്കര്‍ ഹാജി,സി.എ അബ്ദുള്ള കുഞ്ഞി, പാലാട്ട് ഇബ്രാഹിം, പി.പി മഹ്മൂദ്, വി. അസൈനാര്‍ ഹാജി, പി.കെ അബ്ദുല്‍ അസീസ്, ഒ.പി മൊയ്തു, ആര്‍.എസ് മുഹമ്മദ് മോന്‍, എം.എം അലിയാര്‍ മാസ്റ്റര്‍, മാഹിന്‍ അബൂബക്കര്‍,കെ.ബി മുഹമ്മദ് കുഞ്ഞി, എ.പി അസൈനാര്‍,ഹസന്‍ നക്കര, എം.പി.എ റഹീം,പി.ബീരാന്‍കുട്ടി, സി.വി മൊയ്തീന്‍ ഹാജി, കെ.ടി അബ്ദുല്‍ ലത്തീഫ്, പി.കെ അബ്ദുറഹിമാന്‍, സി.എ അബൂബക്കര്‍ ഹാജി, പി.പി യൂസഫലി, സി. മുഹമ്മദ് കുഞ്ഞി, കെ.പി ജലീല്‍, എ.ഹൈദ്രോസ് ഹാജി, എ.സി കുഞ്ഞബ്ദുള്ള ഹാജി എന്നിവര്‍ സംസാരിച്ചു.