X

ലഹരി സംഘത്തിനെതിരെ പരാതി നല്‍കി; സംഘം വീടുകയറി ആക്രമിച്ചു

ലഹരി സംഘത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വീടു കയറി ആക്രമിച്ചെന്ന് പരാതി. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. മുളന്തുരുത്തി വില്‍സന്റെ വീട്ടില്‍ ഇന്നലെ വൈകീട്ടാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് പരിക്കേറ്റു. ആയുധങ്ങളായിട്ടാണ് അക്രമി കള്‍ വീട്ടിലേക്ക് ഇരച്ചുകയറിയത്.

ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സമീപവാസിയായ ശരതും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് മൂന്നു പേരും ചേര്‍ന്ന് അക്രമം നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശരത്തിന്റെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസില്‍ പരാതി നല്‍കിയതിന്റെ ദേഷ്യത്തിലായിരുന്നു അക്രമമെന്ന് കുടുംബം പറയുന്നു.

അതേസമയം അക്രമി സംഘവും പരിക്കേറ്റെന്ന പരാതിയുമായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി മുളന്തുരുത്തി പൊലീസ് പറഞ്ഞു. ലഹരി സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നു.

 

 

webdesk17: