X

സ്‌കൂള്‍ ബാഗ് കേട് വരുത്തിയെന്നാരോപിച്ച് സഹപാഠിയെ പെട്രോളൊഴിച്ച് തീവെച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ അലീഗഡില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയെ പെട്രോളൊഴിച്ച് തീവെച്ചു. 25 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അപകട നില തരണം ചെയ്തതായും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം. സ്‌കൂള്‍ ബാഗ് കേട് വരുത്തിയെന്നാരോപിച്ചാണ് സഹപാഠികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കു ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് സഹപാഠിയുടെ ദേഹത്തേക്കൊഴിച്ച് തീവെക്കുകയായിരുന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ഉടന്‍ തന്നെ അലീഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ എത്തിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിയായ വിദ്യാര്‍ത്ഥി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അലീഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റിക്കു കീഴിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സിറ്റി സ്‌കൂളിലാണ് സംഭവം.

webdesk11: