നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകളിലൊന്ന് മധ്യപ്രദേശിലെ കുനോ പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഒബാനെന്ന് പേരുള്ള ചീറ്റയാണ് രക്ഷപ്പെട്ടത്.
പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട ചീറ്റ 20 കിലോമീറ്റര്‍ അകലെയുള്ള ഷിയോപൂര്‍ ജില്ലയിലെ ജാര്‍ ബറോഡ ഗ്രാമത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ കര്‍ഷകരും വനപാലകരും ചേര്‍ന്ന ചീറ്റയെ ഓടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
മാര്‍ച്ച് 11നാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ ഒബാന്‍, ആഷ എന്നീ രണ്ട് ചീറ്റകളെ എത്തിച്ചത്. രാജ്യത്ത് വംശനാശം നേരിടുന്ന സംഭവിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചീറ്റകള്‍ വീണ്ടും ഇന്ത്യയിത്തിയത്. 2ബാച്ചുകളിലായി 20 ചീറ്റകളാണ് ഇന്ത്യയിലെത്തിച്ചിരുന്നത്.