ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിന് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നയാദിയുടെ തിരിച്ചുവരവ് തല്‍സമയം കാണാന്‍ അവസരം. സെപ്റ്റംബര്‍ 2 3 തീയതികളില്‍ എന്ന www.mbrsc.ae/live-
വെബ്‌സൈറ്റിലൂടെ തല്‍സമയം കാഴ്ചകള്‍ കാണാനാവും.
ആറുമാസത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹം മടങ്ങുമെന്ന് അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ മൂന്നിന് യുഎസിലെ ഫളോറിഡ തീരത്ത് ബഹിരാകാശ പേടകം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിക്കുന്നു
കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നയാധിയും സംഘവും ബഹിരാകാശത്തിലെത്തിയത്. ഏറ്റവും വലിയകാലം ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ആദ്യ എമറാത്തി എന്നിങ്ങനെ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് അദ്ദേഹം തിരിച്ചു വരുന്നത്.
ബഹിരാകാശത്തെ നിരവധി വീഡിയോകളും നെയാദി പങ്കുവെച്ചിരുന്നു.