X

കേരളത്തിലെ കാടുകളില്‍ ആനകളുടെ എണ്ണമെടുക്കാന്‍ സെന്‍സസ് നടത്തും

കേരളത്തിലെ കാടുകളില്‍ ആനകളുടെ എണ്ണമെടുക്കാന്‍ ഈ മാസം സെന്‍സസ് നടത്തുമെന്ന് വനം – വന്യജീവിസംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് മുക്കം എം.എം.ഒ.ഒ.എസ്.എ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏപ്രില്‍ 16, 17, 18, 19 തീയതികളിലായാണ് കേരളത്തിലെ മുഴുവന്‍ വനങ്ങളിലും സെന്‍സസ് നടത്തുക.ഇതേ ദിവസങ്ങളില്‍ കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനങ്ങളിലും സെന്‍സസ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാട്ടുപന്നികളെ വെടിവെക്കാന്‍ ലൈസന്‍സ് ഉള്ളവരുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കും. വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും ഇതിന് നേതൃത്വം നല്‍കണം. കാടിനെയും നാടിനെയും ഒരുപോലെ അറിയുന്ന പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട 500 പേരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

webdesk11: