ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് പ്രതിനിധികള്‍ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം ഇന്ന് പരിശോധിയ്ക്കും.
നവംബര്‍ എട്ടിനായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ കണ്ണും ചെവിയും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല.മലര്‍ത്തികിടത്തിയാല്‍ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആലപ്പുഴ കടപ്പുറത്തെ സര്‍ക്കാര്‍ വനിതാ ശിശു ആശുപത്രിക്കെതിരെയും നഗരത്തിലെ മിഡാസ് ശങ്കേഴ്‌സ് എന്നീ ലാബുകള്‍ക്കെതിരെയുമാണ്
ഗുരുതരാരോപണം. ആലപ്പുഴ സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ വനിതാ ശിശു ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റുകളായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെയും കേസെടുത്തു.
ആലപ്പുഴ DYSP എംആര്‍ മധു ബാബുവിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ ആരോഗ്യ വിഭാഗം ഡയറക്ടര്‍ ആലപ്പുഴ ഡിഎംഒ ജമുനാ വര്‍ഗീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.