X

നാനൂറോളം സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു; പിന്നാലെ യുവാവ് ജീവനൊടുക്കി

സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി. കൂത്തുപറമ്പ് സ്വദേശി എം മുരളീധരന്‍ ആണ് മരിച്ചത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തിനെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞദിവസം ലോക്കല്‍ കമ്മിറ്റി പുറത്താക്കിയിരുന്നു.

 

 

webdesk11: