X

ഉജ്ജയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ വീട് പൊളിച്ചുമാറ്റും

മധ്യപ്രദേശില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതര്‍. നിയമവിരുദ്ധമായി നിര്‍മിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഭാരത് സോണിയെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ സര്‍ക്കാര്‍ ഭൂമിയിലാണ് ഭാരതിയുടെ വീട്. സ്ഥലം സര്‍ക്കാരിന്റെതായതിനാല്‍ വീട് പൊളിച്ചു നീക്കുന്നതിന് നോട്ടിസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപ്പല്‍ കമ്മിഷണര്‍ റോഷന്‍ സിങ് അറിയിച്ചു. മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പൊലീസ് സഹായത്തോടെ നാളെ വീട് പൊളിച്ചുനീക്കുമെന്നും അദ്ദേഹം അറിയിച്ചു

സി.സി.ടി.വി പരിശോധനകള്‍ക്കൊടുവിലാണ് ഭാരതി പിടിയിലായത്. മുപ്പത്തിയഞ്ചോളം പേര്‍ 700ലധികം സി.സി.ടി.വികള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അജയ് വര്‍മ പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അര്‍ധനഗ്‌നയായി വീടുകള്‍ തോറും സഹായം അഭ്യര്‍ഥിച്ചു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ ആശ്രമത്തിലെ പുരോഹിതനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതും പൊലീസിനെ വിളിച്ചറിയിച്ചതും. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.

webdesk13: