താമസ സ്ഥലത്ത് നിന്ന് രാസലഹരി പിടിച്ചെടുത്ത കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ലഹരി കേസിൽ തന്റെ ഡ്രൈവർ പൊലീസ് പിടിയിലായതിന് പിന്നാലെയാണ് തൊപ്പി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
നിലവില്‍ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഈ മാസം പതിനഞ്ചിന് തമ്മനത്തെ അപാര്‍ട്മെന്‍റില്‍ നിന്ന് രാസലഹരിയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു.
രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ തൊപ്പിയും സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.
നവംബർ 28ന് ആണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തു നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.