മാധ്യമപ്രവര്‍ത്തകരുടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. 354എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസടുത്തത്. മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ജോലിയുടെ ഭാഗമായി പ്രതികരണം തേടാന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘം സുരേഷ് ഗോപിയെ സമീപിച്ചപ്പോള്‍ ചോദ്യം ചോദിക്കുന്നതിനിടയില്‍ റിപ്പോര്‍ട്ടറോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഒഴിഞ്ഞു മാറിയിട്ടും ഇത് വീണ്ടും ആവര്‍ത്തിച്ചു.
സംഭവത്തില്‍ ഇദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.