X

യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കേസ്

പത്തനംതിട്ട: യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം മണര്‍കാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. തിരുവല്ല പൊലീസാണ് കേസെടുത്തത്. തിരുവല്ല തെങ്ങേലി സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. കേസെടുക്കാന്‍ വൈകിയതിനാല്‍ പ്രതികള്‍ക്ക് വിദേശത്തേക്ക് കടക്കാനും അവസരമൊരുക്കുന്ന ആരോപണത്തില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വൈകിട്ട് അഞ്ചിന് യുവതിയെ തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുളള എലൈറ്റ് ഹോട്ടലിലേക്ക് ബിനുവാണ് വിളിച്ചു വരുത്തിയത്. ഇരുവരും മുന്‍പ് വിദേശത്തായിരുന്നു. അവിടെ വച്ച് അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ പരിചയം മറയാക്കിയാണ് യുവതിയെ ബിനു ഹോട്ടലിലേക്ക് എത്തിച്ചത്.

 

 

webdesk14: