മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ചെന്ന സംഭവത്തില്‍ കലാപ ആഹ്വാനം, പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സിപിഎം അനുഭാവി സോഹില്‍ വി സൈമണ്‍ നല്‍കിയ പരാതിയിലാണ് നടപടി.
പ്രതികളുടെ പേര് രേഖപ്പെടുത്താതെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നാളെ ചോദ്യം ചെയ്യലിന് ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.