നിയമം ലംഘിച്ച് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചതില്‍ സംഘാടകര്‍ക്കെതിരെ കേസ്. പാലക്കാട് ആലത്തൂര്‍ തോണിപ്പടത്ത് കന്നുപൂട്ട് മത്സരം സംഘിപ്പിച്ച സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് കൊളറോഡിലാണ് മത്സരം നടന്നത്.
നിയമം ലംഘിച്ച് കന്നുപൂട്ട് മത്സരം നടത്തിയെന്നും, മൃഗങ്ങളെ ഉപദ്രവിച്ചുവെന്നും കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചെന്നുമുള്ള പരാതിലാണ് സംഘാടകര്‍ക്കെതിരെ ആലത്തൂര്‍ പൊലീസ് കേസെടുത്തത്.
പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോടതിവിധികളും കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകളും കന്നുപൂട്ട് മത്സരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ‘പെറ്റ’ ഇന്ത്യയുടെ വാദം. അതേസമയം നിയമാനുസൃതമല്ലാത്ത ഒന്നും നടന്നിട്ടില്ലെന്ന് സംഘാടകര്‍ വിശദീകരിച്ചു.