മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തീപ്പിടിച്ച തുടര്‍ന്ന് തീപ്പിടിച്ച കാറിനുള്ളില്‍ കുടുംബാംഗങ്ങളായ 4പേര്‍ വെന്തുമരിച്ചു. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലായിരുന്നു സംഭവം. കാര്‍ കത്തിയമരുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
വിവാഹഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. രാകേഷ് കുശ്വാഹ, ഭാര്യ ശിവാനി, സഹോദരന്‍, സുഹൃത്ത് എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാര്‍ മരത്തലിടിച്ചതിന് പിന്നാലെ തീപ്പിടിക്കുകയായിരുന്നു.
വാഹനത്തിന്റെ ഡോര്‍ തുറക്കാനാകാതെ ഉള്ളില്‍ കുടുങ്ങിയ നാലുപേരും മരിക്കുകയായിരുന്നു.