എറണാകുളം കുറുപ്പുംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. വാഹനത്തില്‍ നിന്ന് പുക വരുന്നത് കണ്ട ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.