X

ഇഫ്താര്‍ മീറ്റുകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ മതസംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ആഹ്വാനം

മലപ്പുറം: ഇഫ്താര്‍ മീറ്റുകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര് പ്രേംകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മതസംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ആഹ്വാനം. ഇഫ്താര്‍ മീറ്റുകളില്‍ ഭക്ഷണ സാധന വിതരണം, പാനീയങ്ങള്‍, ചായ ഉള്‍പ്പെടെ ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക് തെര്‍മോക്കോള്‍, പേപ്പര്‍, അലൂമിനിയം ഫോയില്‍ എന്നീ തരം ഗ്ലാസുകള്‍, പ്ലേറ്റുകള്‍ എന്നിവയ്ക്ക് പകരം സ്റ്റീല്‍ പ്ലേറ്റുകള്‍ ഗ്ലാസ്സുകള്‍ എന്നിവ ഉപയോഗിക്കുക, ഐസ്‌ക്രീം, സലാഡ് വിതരണം പ്ലാസ്റ്റിക് കപ്പുകള്‍ക്ക് പകരം പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കുക. പരമാവധി സ്റ്റീല്‍ കപ്പുുകള്‍ ഉപയോഗിക്കുക, തോരണങ്ങള്‍, നോട്ടീസുകള്‍, ബാനറുകള്‍ എന്നിവയ്ക്ക് ഫ്‌ലക്‌സ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പേപ്പറിലോ തുണിയിലോ നിര്‍മ്മിച്ചവ ഉപയോഗിക്കുക, മഹല്ല് തലത്തില്‍ മുഴുവന്‍ കുടുംബങ്ങളെയും സംഘടനകളെയും പ്ലാസ്റ്റിക് ഉപയോഗത്തിന്റെയും പ്ലാസ്റ്റിക് കത്തിക്കല്‍ മൂലമുള്ള ആരോഗ്യ ഭവിഷ്യത്തിനെക്കുറിച്ചും ഇമാമിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരിക്കുക, പാരിതോഷികങ്ങള്‍ നല്‍കുമ്പോള്‍ പ്ലാസ്റ്റിക് പാക്കിംഗ് ഒഴിവാക്കുക, ആഘോഷം മൂലം പൊതുസ്ഥലങ്ങളിലും സ്വകാര്യസ്ഥലങ്ങളിലും പാഴ് വസ്തുക്കളോ മാലിന്യ നിക്ഷേപമോ നടത്തുന്നില്ല എന്ന് മഹല്ല് കമ്മിറ്റികള്‍ ഉറപ്പുവരുത്തുക, വീടുകളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കില്‍ ഇതിനായി പാത്രങ്ങള്‍ കൊണ്ടുവരുന്നതിന് വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കുക, പള്ളികള്‍ മദ്രസകള്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന എല്ലാവിധ ഭക്ഷണ വിതരണത്തിനുള്ള ഉപയോഗത്തിന് ആവശ്യമായ സ്റ്റീല്‍ ഗ്ലാസുകള്‍ പ്ലേറ്റുകള്‍ അതാത് സ്ഥാപനങ്ങള്‍ പ്രത്യേകം ഏര്‍പ്പെടുത്തുക, ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരണത്തിന് കമ്പോസ്റ്റ് കുഴികളോ ബയോഗ്യാസ് പ്ലാന്റുകളോ ഉപയോഗിക്കുക, അജൈവ പാഴ് വസ്തുക്കള്‍ ശേഖരിച്ച് റീസൈക്കിള്‍ ഏജന്‍സികള്‍ക്ക് / ഗ്രാമപഞ്ചായത്ത് നഗരസഭകളിലെ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നു വന്നത്.

വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി പരിസര ശുചിത്വം ഉറപ്പാക്കുന്നതിലും ജില്ലയിലെ പ്രതിരോധ വാക്‌സിനേഷന്‍ പ്രവര്‍ത്തനത്തിലും മതസംഘടനാ പ്രതിനിധികളുടെ പിന്തുണയും യോഗത്തില്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

webdesk11: