X

ഇടുക്കിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; മലപ്പുറം സ്വദേശി മരിച്ചു

ഇടുക്കി അടിമാലി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു.മലപ്പുറം സ്വദേശി മിന്‍ഹാജ് ആണ് മരിച്ചത്. അപടകത്തില്‍ 40 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മലപ്പുറം വളാഞ്ചേരി റീജണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുഉള്ള റോഡില്‍ ബസ്സ് നിയന്ത്രണം വിട്ടു കൊക്കിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത്. പിന്നാലെ പോലീസും അഗ്നിശമനാസേനയും എത്തി.

webdesk11: