X

എസ്.ടി.യു സംസ്ഥാന ക്യാമ്പിന് ഉജ്വല തുടക്കം രാജ്യത്തെ ചലിപ്പിക്കുന്നത് തൊഴിലാളി വര്‍ഗം: സാദിഖലി തങ്ങള്‍

പാലക്കാട്:രാജ്യത്തെ ചലിപ്പിക്കുന്നത് തൊഴിലാളി വര്‍ഗമാണെന്നും അവരെ വിസ്മരിച്ച് രാജ്യപുരോഗതി സാധ്യമാകില്ലെന്നും മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മലമ്പുഴയില്‍ നടക്കുന്ന എസ്.ടി.യു സംസ്ഥാന നേതൃ ക്യാമ്പും ട്രേഡ് യൂണിയന്‍ സ്‌കൂളും ഉദ്്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ ഐക്യ മനോഭാവം സമൂഹത്തിനും രാജ്യത്തിനും ആവശ്യമാണ്. അത് തൊഴിലാളികള്‍ക്കിടയില്‍ വളര്‍ത്തുന്നതില്‍ എസ്.ടി.യുവിന്റെ പങ്ക് നിസ്തുലമാണ്. മുന്‍കാലങ്ങളില്‍ തൊഴിലാകള്‍ക്കിടയില്‍ ഉണ്ടായിരുന്ന അപകര്‍ഷതാ ബോധം ഇല്ലാതാക്കി അവരെ ഉന്നതിയിലേക്ക് വളര്‍ത്തുന്നതില്‍ എസ്. ടി യു സാന്നിധ്യം ഉണ്ടായെന്നും കോര്‍പ്പറേറ്റ് ഭരണകാലത്ത് തൊഴിലാളികള്‍ വലിയ ഭീഷണി നേരിടുകയാണെന്നും ഇതിനെതിരെ എസ്.ടി.യു നടത്തുന്ന എല്ലാഅവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുസ്്‌ലിംലീഗിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.പി.എം. എ സലാം മുഖ്യപ്രഭാഷണം നടത്തി. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലീം, ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം,നടത്തി. എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, സംസ്ഥാന ജനറല്‍സെക്രട്ടറി യു.പോക്കര്‍,ദേശീയ ഭാരവാഹികളായ അഡ്വ.പി.എം ഹനീഫ, എം.എം ഹമീദ്, സി.എച്ച് ജമീല ടീച്ചര്‍, വി.എ.കെ തങ്ങള്‍, ആതവനാട് മുഹമ്മദ്കുട്ടി, ഉമ്മര്‍ ഒട്ടുമ്മല്‍,സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സെഷനുകളില്‍ കിലെ എകസ്‌ക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ്, കിലേ സീനിയര്‍ ഫാക്കല്‍റ്റി വര്‍ക്കിയച്ചന്‍ പെട്ട തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ജി.മാഹിന്‍ അബൂബക്കര്‍, എ.മുനീറ, സി.അബ്ദുല്‍ നാസര്‍, ഷരീഫ് കൊടവഞ്ചി,കല്ലടി അബൂബക്കര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം ക്യാമ്പ് ഇന്ന് സമാപിക്കും.

webdesk14: