ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുത്തന്‍ തലമുറ എക്സ്യുവി. ഏറ്റവും പുതിയ മോഡല്‍ ആയ ഓട്ടോമാറ്റിക് കാര്‍ ആണ് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം നട തുറന്ന നേരമായിരുന്നു വാഹന സമര്‍പ്പണ ചടങ്ങ്. കിഴക്കേ നടയില്‍ ദേവസ്വം ചെയര്മാന് ഡോക്ടര്‍ വി കെ വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമാറ്റിവ് ടെക്നോളജി ആന്‍ഡ് പ്രോഡക്റ്റീവ് ഡെവലപ്മെന്റ് പ്രസിഡന്റ് ആര് വെലുസ്വാമി കൈമാറി.
വെള്ളനിറത്തിലുള്ള ഓട്ടോമാറ്റിക് പെട്രോള്‍ എഡിഷന് വാഹനത്തിന് 28.5 ലക്ഷം വിലയുണ്ട്.