X

ഫ്‌ളെക്‌സിലെ മുഖ്യമന്ത്രിയുടെ മുഖംകാണാന്‍ സ്‌കൂളിലെ തണല്‍മരത്തിന്റെ കൊമ്പുമുറിച്ചു; ആരോപണവുമായി പഴകുളം മധു

കണ്ണൂരില്‍ ഫ്ളെക്സ് ബോര്‍ഡിലെ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്‌കൂള്‍ വളപ്പിലെ തണല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു മാറ്റിയെന്ന വിമര്‍ശനവുമായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു ഫെയ്‌സ്ബുക്കിലൂടെയാണ്‌
അദ്ദേഹത്തിന്റെ ആരോപണം. കണ്ണൂര്‍ താവക്കര സ്‌കൂളിലാണ് സംഭവമെന്നും ദൂരെയുള്ള കെട്ടിടത്തിന് മുകളില്‍ വെച്ചിട്ടുള്ള ബോര്‍ഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ നിഷ്‌കരുണം മുറിച്ചു കളഞ്ഞതെന്നും മധു വിമര്‍ശിക്കുന്നു.

ഇങ്ങനെ ‘പുരയേക്കാള്‍ വളരുമെന്ന്’ സംശയിച്ച എത്ര മരങ്ങളാണ് സി.പി.എം. മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി.പി. ചന്ദ്രശേഖരന്‍ എന്ന വടവൃക്ഷത്തെ മൂടോടെ വെട്ടി നുറുക്കുക ആയിരുന്നില്ലേ സി.പി.എം. ചെയ്തത്. പിന്നെയാണോ ഒരു മരച്ചില്ല!- എന്നും മധു കുറിപ്പില്‍ ചോദിക്കുന്നു.
പഴകുളം മധുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡിലെ മുഖ്യമന്ത്രിയുടെ. മുഖം കാണാനായി സ്‌കൂള്‍ വളപ്പിലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു മാറ്റി.

കണ്ണൂര്‍ തവക്കര യൂ പി സ്‌കൂളിലാണ് സംഭവം.ദൂരെയുള്ള കെട്ടിടത്തിന് മുകളില്‍ വെച്ചിട്ടുള്ള ബോര്‍ഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നപോലെ തണല്‍ മരത്തിന്റെ കൊമ്പുകള്‍നിഷ്‌കരുണം മുറിച്ചു കളഞ്ഞത്.

ഒന്നോര്‍ത്താല്‍ അതിലൊക്കെ എന്തിന് അതിശയിക്കണം!

ഇങ്ങനെ ‘പുരയേക്കാള്‍ വളരുമെന്ന്’ സംശയിച്ച എത്ര മരങ്ങളാണ് സിപിഎം മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി പി ചന്ദ്രശേഖരന്‍ എന്ന വട വൃക്ഷത്തെ മൂടോടെ വെട്ടി നുറുക്കുക ആയിരുന്നില്ലേ സിപിഎം ചെയ്തത്.
പിന്നെയാണോ ഒരു മരച്ചില്ല!
മുഖ്യമന്ത്രിയാണെങ്കില്‍ ഇങ്ങനെ ഒക്കെ വേണം.
മരച്ചില്ല കോണിവെച്ചു മുറിച്ച സഖാക്കള്‍

‘മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം’ എന്ന പാട്ടും പാടിയാണ് കൃത്യം നിര്‍വ്വഹിച്ചത് എന്നാണ് കേള്‍ക്കുന്നത്.മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം പാര്‍ട്ടിയുടെ ഏതാണ്ടെല്ലാ മീറ്റിങ്ങുകളിലും ഈ പാട്ട് ഇപ്പൊ വിപ്ലവ ഗാനങ്ങള്‍ക്ക് പകരം വെക്കാറുണ്ട്.രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ദേശീയ ഗാനത്തിന് പകരം ‘മന്നവേന്ദ്ര’ യാണ് കാബിനറ്റ് മീറ്റിങ്ങുകളിലും പാടുന്നതെന്നും കേള്‍ക്കുന്നു.
കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ തണല്‍ ഒരു കാര്യത്തിലും ലഭിക്കുന്നില്ല, എന്നാല്‍ പ്രകൃതി ഒരുക്കുന്ന തണലെങ്കിലും കൊടുത്തുകൂടെ കുഞ്ഞുങ്ങള്‍ക്ക്.

പക്ഷെ ഈ അല്‍പ്പന്മാരുടെ പാര്‍ട്ടി അതൊന്നും കേള്‍ക്കില്ല.മരങ്ങളെ സംരക്ഷിക്കാന്‍ ഒരു വശത്തു സമ്മേളനങ്ങളും, ചില്ലകള്‍ മുറിച്ചിടാന്‍ മറുവശത്തു കത്താളുമായി വരുന്ന സിപിഎം ലെ പിണറായി ഭക്തന്മാര്‍ ഇക്കാലത്തെ സിപിഎം പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖമാണ് കാണിച്ചു തരുന്നത്.ഒളിച്ചു വെച്ച കത്തിയും ചിരിക്കുന്ന മുഖവുമായി നടക്കുന്ന അഭിനവ മനുഷ്യ സ്‌നേഹികള്‍!
ഒളിച്ചാണ് മരച്ചില്‍ലകള്‍ മുറിച്ചതത്രെ ഒളിച്ചിരുന്ന് ‘മരക്കൊല’ മാത്രമല്ല മനുഷ്യക്കൊലയും ഒളിഞ്ഞിരുന്നാണല്ലോ ഇവര്‍ ചെയ്യുന്നത്. സജിത്ത് ലാല്‍,ടി പി ചന്ദ്രശേഖരന്‍, ഷുഹൈബ്, ഷുക്കൂര്‍, പെരിയയിലെ പ്രിയ സഹോദരങ്ങള്‍ കൃപേഷ്, ശരത് ലാല്‍…. എത്രപേരെയാണ് ഇവര്‍ മറഞ്ഞിരുന്നും പതിയിരുന്നും വകവരുത്തിയിട്ടുള്ളത്! അതോര്‍ത്താല്‍ തവക്കര സ്‌കൂള്‍ വളപ്പിലെ മരത്തിന്റെ കണ്ണീര്‍ സിപിഎം പാര്‍ട്ടിക്ക് വല്ല കാര്യവുമാണോ?

webdesk13: