ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ യാത്രക്കായി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ ദുരൂഹതയുണര്‍ത്തുന്ന രീതിയില്‍ കറുത്ത പെട്ടി കൊണ്ടുപോയ സംഭവത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോണ്‍ഗ്രസ് കര്‍ണാടക ഘടകമാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മോദി തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു വിവാദം. മോദിയുടെ കോപ്റ്ററിനെ മറ്റ് മൂന്ന് ഹെലികോപ്റ്ററുകള്‍ കൂടി അനുഗമിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു. ഇതില്‍ മോദി സഞ്ചരിച്ച കോപ്റ്ററില്‍നിന്ന് കറുത്ത നിറത്തിലുള്ള പെട്ടി ദുരൂഹ സാഹചര്യത്തില്‍ പുറത്തെത്തിക്കുകയും പുറത്ത് കാത്തുനിന്ന സ്വകാര്യ ഇന്നോവ കാറിലേക്ക് കയറ്റുകയും ചെയ്തു. ഉടന്‍ തന്നെ ഈ കാര്‍ കുതിച്ചുപായുകയും ചെയ്തു. പ്രധാനമന്ത്രിയെ അനുഗമിക്കാനായി എസ്.പി.ജി ഒരുക്കിയ അകമ്പടി വാഹനങ്ങളുടെ പട്ടികയില്‍ ഈ കാര്‍ ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്നും പെട്ടിയില്‍ എന്താണ് ഉണ്ടായിരുന്നത് എന്നതു സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഹെലികോപ്റ്ററില്‍നിന്ന് പെട്ടി കാറിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ പരാതിക്കൊപ്പം കോണ്‍ഗ്രസ് സമര്‍പ്പിച്ചിട്ടുണ്ട്.
- 6 years ago
web desk 1