X

സിപിഎമ്മിനു തിരിച്ചടി; മംഗലപുരം മുന്‍ ഏരിയാ സെക്രട്ടറി ബിജെപിയിലേക്ക്

സിപിഎം മംഗലപുരം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസം രാത്രി മധു ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.

സിപിഎം ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിനോടുള്ള പ്രതിഷേധമായാണ് മധു പാര്‍ട്ടി വിടുന്നത്. മംഗലപുരം ഏരിയാ സമ്മേളനത്തിലുണ്ടായ സംഭവ വികാസങ്ങള്‍ക്കു ശേഷമാണ് മധു പാര്‍ട്ടി വിടുന്നത്. രണ്ട് തവണ ഏരിയാ സെക്രട്ടറിയായിരുന്ന മധുവിനെ ഇത്തവണ സ്ഥാനത്തേക്ക് പരിഗണിത്താത്തതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ മധു മുല്ലശ്ശേരി സമ്മേളനത്തില്‍ നിന്നു ഇറങ്ങിപ്പോയിരുന്നു.

ഇനി സിപിഎമ്മില്‍ തുടരില്ലെന്നും തന്നോടൊപ്പം പലരും പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങി വരുമെന്നും പറഞ്ഞായിരുന്നു മധു മുല്ലശ്ശേരി പാര്‍ട്ടി വിുന്നത്.

 

webdesk17: