X

‘എ ബിഗ് നോ ടു മോദി’; കൊച്ചിയിൽ പ്രധാനമന്ത്രിക്കെതിരെ ബാനർ ഉയർത്തി കെ.എസ്.യു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബാനറുമായി കെ.എസ്.യു. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന വഴിയിലാണ് ‘എ ബിഗ് നോ ടു മോദി’ എന്നെഴുതിയിരിക്കുന്ന ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്.

ബാനര്‍ അഴിച്ചുമാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല. കോളേജിനകത്താണ് പോസ്റ്റര്‍ ഉയര്‍ത്തിയതെന്നും അതിന് സാധിക്കില്ലെങ്കില്‍ എന്ത് ജനാധിപത്യവും സ്വാതന്ത്ര്യവുമാണ് ഇവിടെയുള്ളതെന്നുമാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

ഇന്ത്യയില്‍ വലിയൊരു ജനാധിപത്യ വിരുദ്ധമായ സാഹചര്യമുണ്ട്. മണിപ്പൂരിലും ഡല്‍ഹിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലും പ്രധാനമന്ത്രി മൗനം ആചരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വെറും രാഷ്ട്രീയപരമായ പരിപാടിക്ക് കേരളത്തിലേക്ക് വന്നിട്ട് അതിനെതിരെ മിണ്ടാതിരിക്കാന്‍ കെ.എസ്.യു തയ്യാറല്ല.

ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെ നിരന്തരം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജനാധിപത്യമായ സമൂഹത്തില്‍ ചര്‍ച്ച ചെയ്യുക, പ്രതിഷേധിക്കുക എന്നത് ആരുടെയും ഔദാര്യമല്ല. അത് ഓരോ പൗരന്റെയും അവകാശമാണ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു.

webdesk13: