X

ആലപ്പുഴയില്‍ കുഞ്ഞ് അപൂര്‍വ വൈകല്യത്തോടെ ജനിച്ച സംഭവം; കുടുംബം സമരത്തിലേക്ക്

ആലപ്പുഴയില്‍ കുഞ്ഞ് അപൂര്‍വ വൈകല്യത്തോടെ ജനിച്ച സംഭവത്തില്‍ കുടുംബം സമരത്തിലേക്ക്. ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് നല്‍കിയതിലാണ് കുടുംബം സമരത്തിലേക്ക് ഇറങ്ങുന്നത്. ആശുപത്രിക് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കു നടത്തിയ ആദ്യ സ്‌കാനിങ്ങില്‍ കണ്ടെത്താനാവാത്തതാണെന്നുമുള്ള റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയിരുന്നു.

ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് അപൂര്‍വ വൈകല്യത്തോടെ ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഗര്‍ഭകാലത്തെ സ്‌കാനിങുകളില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറയുന്നു.

കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.

webdesk13: