മുംബൈയില്‍ ഓണ്‍ലൈനായി ടവ്വല്‍ ഓര്‍ഡര്‍ ചെയ്ത 70 കാരിക്ക് നഷ്ടമായത് ഏട്ട് ലക്ഷം രൂപ. 1160 രൂപക്ക് 6 ടവ്വലുകളാണ് സത്രീ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പണമടച്ചപ്പോള്‍ 1160 രൂപക്ക് പകരം 19005 രൂപയാണ് അക്കൗണ്ടില്‍ നിന്നും പോയത്. തുടര്‍ന്ന് ബാങ്കിലെ കസ്റ്റമര്‍ കെയര്‍ വഴി ബന്ധപ്പെട്ടങ്കിലും ഫലമുണ്ടായില്ല.
പിന്നാലെ ബാങ്കില്‍ നിന്നാണ് എന്ന് പരിചയപ്പെടുത്തി ഒരു അപരിചിത നമ്പറില്‍ നിന്ന് ഫോണ്‍ വന്നു. പണം ലഭിക്കാന്‍ ഇയാള്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കുകയും ഡൗണ്‍ലോഡ് ചെയ്ത ഉടനെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി സന്ദേശം ലഭിച്ചു.
തട്ടിപ്പിനിരയായി എന്ന ബോധ്യം വന്നതോടെ ഇവര്‍ അടുത്തുള്ള പൊലീസ് സറ്റേഷനില്‍ ചെന്ന് പരാതി നല്‍കി. അപ്പോഴേക്കും അക്കൗണ്ടില്‍ നിന്ന് 8.3 ലക്ഷം രൂപ പോയിരുന്നു. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.