ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഏഴുവയസ് പ്രായമുള്ള പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെണ്‍ക്കുട്ടിയുടെ മൃതദേഹം കഴിഞ്ഞദിവസം കരിമ്പ് പാടത്ത് വെച്ച് കര്‍ഷകരാണ് കണ്ടെടുത്തത്. വയലില്‍ നിന്ന് അഴുകിയ വാസന വന്നതിന് പിന്നാലെ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടികൊണ്ടുപോകുന്നത്. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടം പ്രകാരം പെണ്‍കുട്ടി ബലാത്സംഗത്തിന് പിന്നാലെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് വ്യക്തമാക്കി. പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.