കണ്ണൂർ: ബന്ധുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് 4 വയസ്സുകാരി മരിച്ചു. ബക്കളം കാനൂൽ ആൻസന്റെയും സൂര്യയുടെയും മകൾ ആൻഡ്രിയ ആൻസൻ ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് തളിപ്പറമ്പിലേക്ക് വരുന്നതിടെ ബന്ധു ഓടിച്ച സ്കൂട്ടർ ഏഴാംമൈലിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.