അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് 20കാരിയെ കൂട്ടിക്കൊണ്ടുപോയി; പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കുമളി: അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് 20കാരിയെ കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ ലോഡ്ജ്മുറിയിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ രണ്ട് യുവാക്കളെയും പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ സ്വദേശികളായ പ്രജിത്ത് (31), കാര്‍ത്തിക് (35) എന്നിവരാണ്? പിടിയിലായത്.

ഫെബ്രുവരി 11നായിരുന്നു സംഭവം. വണ്ടിപ്പെരിയാര്‍ സ്വദേശിനിയായ 20കാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി പഠിക്കുന്ന കുമളിയിലെ സ്ഥാപനത്തിലെത്തി അമ്മക്ക് സുഖമില്ലെന്ന് കളവ് പറഞ്ഞ് പ്രജിത്ത് കുട്ടിയെ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. റോസാപ്പൂക്കണ്ടത്തെ ലോഡ്ജില്‍ എത്തിച്ചായിരുന്നു പീഡനം. എന്നാല്‍ നേരത്തേതന്നെ ലോഡ്ജിലെ മുറിയില്‍ ഒളിച്ചിരുന്ന കാര്‍ത്തിക് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തതോടെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ച് പീഡനത്തിനിരയാക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മുറിയില്‍ തനിച്ചിരുന്നത് മാതാപിതാക്കളില്‍ സംശയത്തിനിടയാക്കുകയും കാര്യം തിരക്കിയതോടെ പെണ്‍കുട്ടി വിവരം തുറന്നു പറയുകയായിരുന്നു.എന്നാല്‍ യുവാക്കളോട് ഇക്കാര്യങ്ങള്‍ ചോദിച്ച പിതാവിനെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാട്ടി ഇരുവരും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കുമളി പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോയെങ്കിലും 48 മണിക്കൂറിനുള്ളില്‍ പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍നിന്ന് മധുരയിലെത്തി മറ്റൊരിടത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രജിത്തിനെ പിടികൂടിയത്. മൈസൂരുവിലേക്ക് കടന്ന പ്രതി കാര്‍ത്തിക്കിനെ അവിടെ തടിപ്പണി നടക്കുന്ന പ്രദേശത്തുനിന്ന് രഹസ്യമായെത്തി പിടികൂടുകയായിരുന്നു.

webdesk17:
whatsapp
line