എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിനിരയായ നിലയില്‍ കണ്ടെത്തി

എറണാകുളത്ത് വീടിനുള്ളില്‍ ക്രൂരപീഡനത്തിനിരയായ നിലയില്‍ 19 കാരിയെ കണ്ടെത്തി. ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. ശരീരത്തിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ ആണ്‍സുഹൃത്തിനെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.നിലവില്‍ പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.

webdesk18:
whatsapp
line