X

മലപ്പുറത്ത് 17 കാരന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

മലപ്പുറത്ത് 17 കാരനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം സ്വദേശി സഹീദിന്റെ മകന്‍ ഹാഷിമിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മുടി വെട്ടാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് ഹാഷിമിന്റെ കുടുംബത്തിന്റേത് തന്നെയായ പൊട്ടിക്കല്ലിലെ കമുകിന്‍ തോട്ടത്തിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയാണ് കമുകിന്‍ തോട്ടം.

webdesk18: