പതിനഞ്ചുക്കാരിക്കു നേരെ സ്വകാര്യബസില്‍ ലൈംഗികാതിക്രമം; ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

പതിനഞ്ചുകാരിക്കുനേരെ സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി-എടപ്പാള്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖാണ് (48) പൊലീസിന്റെ പിടിയിലായത്.

ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്‌കൂളിലെത്തിയ പെണ്‍കുട്ടി അധ്യാപകരോട് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ പൊലീസില്‍ വിവരം അറിയിച്ചു.

 

webdesk14:
whatsapp
line