മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളി, ശനി ദിവസങ്ങളിലെ രാത്രിയിലാണ് സംഭവം നടന്നതെന്നും തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി തന്റെ സുഹൃത്തിന് സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് കൗമാരക്കാരിയെ ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ശനിയാഴ്ചയാണ് കേസെടുത്തത്. പിതാവ് ഫോണില്‍ 15കാരി കരയുകയായിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അവള്‍ ബീച്ചിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തുള്ളതായി കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ സുഹൃത്തിനൊപ്പം ബീച്ചിനടുത്തുള്ള ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് പോയതായി അവള്‍ പറഞ്ഞു. ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നുവെന്നും അവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.