X
    Categories: indiaNews

പരീക്ഷയില്‍ തോറ്റതിന് ശാസന ഭയന്ന് 15കാരന്‍ പിതാവിനെ വെട്ടിക്കൊന്നു

പത്താംക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ വഴക്കു പറയുമെന്ന് ഭയന്ന് 15 വയസുള്ള ആണ്‍കുട്ടി പിതാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.

കൃത്യം നടത്തിയതിനുശേഷം നടത്തിയതിനുശേഷം കുടുംബവുമായി നല്ല ബന്ധം പുലര്‍ത്താത്ത അയല്‍വാസിയെ കള്ളക്കേസില്‍ കുടുക്കാന്‍ വിദ്യാര്‍ത്ഥി ശ്രമിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പിതാവ് ഉറങ്ങി കിടക്കവേയാണ് മകന്‍ കൃത്യം നിര്‍വഹിച്ചത്. കൊലപാതകത്തിനു പിന്നാലെ പോലീസ് സ്ഥലത്തെത്തുകയും പോലീസിനോട് അയല്‍വാസി ഓടിപ്പോകുന്നത് കണ്ടതായി മകന്‍ പോലീസിനോട്  പറയുകയും ചെയ്തു.

അയല്‍വാസിയെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ സംഗതി തെറ്റാണെന്ന് കണ്ടെത്തി.

ശേഷം കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പഠിക്കാത്തതിന് പിതാവ് തന്നെ വഴക്കുപറയും എന്നും പത്താംക്ലാസ് പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും പിതാവ് പറഞ്ഞതായി കുട്ടി പോലീസിനോട് പറഞ്ഞു.കുട്ടിയെ കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

Test User: