ഫ്‌ലാറ്റില്‍ നിന്ന് ചാടി 15കാരന്‍ ജീവനൊടുക്കിയ സംഭവം; കുടുംബത്തിന്റെ പരാതി തള്ളി ഗ്ലോപല്‍ പബ്ലിക് സ്‌കൂള്‍

തൃപ്പൂണിത്തുറയില്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി 15കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെ പരാതി തള്ളി ഗ്ലോപല്‍ പബ്ലിക് സ്‌കൂള്‍. കുട്ടി റാഗിങിനിരയായതായി കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

‘സമൂഹ മാധ്യമങ്ങളില്‍ സ്‌കൂളിനെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ട്. പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു. സംഭവം നടന്ന ദിവസം മിഹിര്‍ ബാസ്‌കറ്റ് ബോള്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. റാഗിങ് നേരിട്ടിരുന്നു എന്ന് അധ്യാപകരോട് പോലും മിഹിര്‍ പറഞ്ഞട്ടില്ല’ എന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ജനുവരി 15നായിരുന്നു മിഹിര്‍ ഫ്‌ലാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയത്. കുട്ടി സ്‌കൂളില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നാണ് സംസ്ഥാന മേഥാവിക്ക് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. സഹപാഠികള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. മിഹിര്‍ ജീവനൊടുക്കിയ ദിവസം പോലും ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നുവെന്നും അമ്മ നല്‍കിയ പരാതിയില്‍ ചൂ്ണ്ടിക്കാട്ടി.

webdesk18:
whatsapp
line