ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയില്‍.ഇടുക്കി കട്ടപ്പനയില്‍ തോട്ടം തൊഴിലാളികളായ ഇതരസംസ്ഥാന സ്വദേശികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് പിറകെ 14 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മൂന്നാഴ്ച മുമ്പാണ് കുടുംബം ജോലിക്കായി ഇവിടെയത്തിയത്.ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.കൂട്ടിയെ കാണാതായതോടെ രാവിലെയോടെ നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.