X
    Categories: indiaNews

ക്രിക്കറ്റ് കളിയില്‍ ബൗള്‍ഡ് ആക്കിയതിന് 14കാരനെ യുവാവ് കൊലപ്പെടുത്തി

കാണ്‍പൂര്‍: ക്രിക്കറ്റ് കളിയില്‍ ബൗള്‍ഡ് ആക്കിയതിലെ പക തീര്‍ക്കാന്‍ 14കാരനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഘട്ടംപൂര്‍ മേഖലയിലെ രാതി ദേര വില്ലേജില്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ മൈതാനത്തു വച്ചു തന്നെയാണ് കൗമാരക്കാരനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 17 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ബാറ്റിങിനിറങ്ങിയ 17കാരന്‍ ആദ്യ ബോളില്‍ തന്നെ വിക്കറ്റ് വീണ് പുറത്തായി. എന്നാല്‍ പിച്ച് വിടാന്‍ കൂട്ടാക്കാതെ ഇയാള്‍ വാക്കുതര്‍ക്കത്തിനു മുതിര്‍ന്നു. തര്‍ക്കം മൂത്തതിനു പിന്നാലെ തന്റെ വിക്കറ്റെടുത്ത 14കാരനെ ഇയാള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി.

ഇതിനിടെ സഹ കളിക്കാര്‍ നോക്കിനില്‍ക്കെ തന്നെ 14കാരനെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 14കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സംഭവത്തിനു പിന്നലെ 17കാരന്‍ ഒളിവില്‍ പോയി. കുറ്റവാളിയെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൊലീസ് ബന്ധുക്കളുമായി സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

webdesk11: