ബലാത്സംഗ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ 13 കാരിയായ പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. യുപിയിലെ ലളിത്പൂരിലാണ് സംഭവം.
സംഭവത്തില്‍ സ്റ്റേഷനിലെ 6 പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ബലാല്‍സംഗം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ഒളിവിലാണ.് ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ബോപ്പാലിലേക്ക് കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 22നാണ് ഈ സംഭവം. തുടര്‍ന്ന് നാട്ടിലെത്തിയ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് വീണ്ടും ബലാത്സംഗത്തിനിരയായത്.
മൊഴി രേഖപ്പെടുത്തായി പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുകയായിരുന്നു.