X

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എളേറ്റിൽ ജിഎം യുപി സ്കൂൾ വിദ്യാർഥിയായിരുന്നു.

പനിയെത്തുടർന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം  പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ നാലു ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

webdesk14: