ജയ്പൂര്‍: കാന്‍സര്‍ ചികിത്സയിലായിരിക്കെ പത്ത് വയസുകാരന്‍ എലി കടിച്ച് മരിച്ചു. രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സംഭവം. എന്നാല്‍ ന്യൂമോണിയ ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ കുട്ടി കരഞ്ഞിരുന്നതായി കുടുംബം പറയുന്നു. പുതപ്പ് നീക്കിയതോടെ കാലില്‍ നിന്നും രക്തം വരുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മടങ്ങിയെങ്കിലും കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നെന്നും കുടുംബം പറയുന്നു. ചികിത്സയ്ക്കിടെയായിരുന്നു മരണം.
കുട്ടിയുടെ രക്തത്തില്‍ അണുബാധയുണ്ടായിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. കുട്ടിയ്ക്ക് അഡ്മിറ്റ് ചെയ്യുന്ന സമയത്ത് പനിയുണ്ടായിരുന്നെന്നും പിന്നാലെ ന്യൂമോണിയയും ബാധിച്ചിരുന്നുവെന്നും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.