Connect with us

Views

അമ്പതാണ്ടിന്റെ സംഘര്‍ഷത്തിന് വിട ഫിലിപ്പീന്‍സ് സമാധാനത്തിലേക്ക്

Published

on

സാര്‍വദേശീയം/ കെ.മൊയ്തീന്‍കോയ

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സില്‍ അഞ്ച് പതിറ്റാണ്ട് കാലമായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപത്തിന് സമാധാനപരമായ പര്യവസാനം. മിന്‍ഡ് നാവോ ദ്വീപിലെ ബാങ്‌സാമോറോ പ്രവിശ്യക്ക് സ്വയംഭരണാവകാശം നല്‍കുന്ന ബില്ലിന് പ്രസിഡണ്ട് റോഡ്രിഡോ ദ്യുത്തന്‍തോ അംഗീകാരം നല്‍കിയതോടെ ഫിലിപ്പീന്‍സ് സര്‍ക്കാറും കലാപകാരികളും ഒത്തുതീര്‍പ്പില്‍. ഈ വര്‍ഷാവസാനം ഹിതപരിശോധന നടത്തി സമാധാന കരാര്‍ നടപ്പാക്കാനാണ് ഇരുപക്ഷവും നിശ്ചയിച്ചിട്ടുള്ളത്. ഫിലിപ്പീന്‍സ് സര്‍ക്കാറും മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രണ്ടും 22 വര്‍ഷമായി തുടര്‍ന്നുവരുന്ന ചര്‍ച്ചയില്‍ കഴിഞ്ഞാഴ്ചയാണ് ധാരണയിലെത്തിയത്. ഇതിനിടെ നാല് പ്രസിഡണ്ടുമാര്‍ ഫിലിപ്പീന്‍സില്‍ അധികാരം കയ്യാളിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒന്നേകാല്‍ ലക്ഷം ജീവന്‍ നഷ്ടമായി. പതിനായിരങ്ങള്‍ ഭവന രഹിതര്‍. അതിലധികം പരിക്കേറ്റ് ചികിത്സയില്‍. മര്‍ദ്ദിച്ചൊതുക്കാനുള്ള ശ്രമങ്ങള്‍ക്ക് വിജയം കാണാനാവാതെയാണ് അവസാനം സമാധാനം വീണ്ടെടുക്കാനുള്ള കരാറില്‍ ഒപ്പ്‌വെക്കുന്നത്.

കരാര്‍ പ്രകാരം ബാങ്‌സാ മോറോ പ്രവിശ്യക്ക് സ്വയംഭരണം അനുവദിക്കും. കലാപകാരികളായ മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രണ്ടിന്റെ 40,000 അംഗങ്ങളുള്ള സായുധ വിഭാഗത്തെ പിരിച്ചുവിടാനും ധാരണയുണ്ട്. ബില്ലിന് പ്രസിഡണ്ടിന്റെ അംഗീകാരം ലഭ്യമായതോടെ ധാരണയനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് ഫ്രണ്ട് ചെയര്‍മാന്‍ അല്‍ഹാജ് മുറാദ് ഇബ്രാഹീം പ്രതീക്ഷ പ്രകടിപ്പിച്ചു. കലാപകാരികളിലെ പ്രധാന ഗ്രൂപ്പ് ആണ് മുറാദ് ഇബ്രാഹീമിന്റെ വിഭാഗം. മറ്റ് കൊച്ചു വിഭാഗങ്ങളും ഒത്തുതീര്‍പ്പിന് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. മറുവശത്തും അസ്വസ്ഥതയുണ്ട്. ബില്ലിന് അംഗീകാരം നല്‍കാന്‍ നേരത്തെ പ്രസിഡണ്ട് ദ്യുത്തര്‍തോ തീരുമാനിച്ചിരുന്നുവെങ്കിലും പാര്‍ലമെന്റില്‍ അട്ടിമറി നീക്കം നടന്നു. പത്ത് വര്‍ഷം രാജ്യം ഭരിച്ചിരുന്ന ഗ്ലോറിയ മകപഗല്‍ അറോയോ പാര്‍ലമെന്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് പ്രസിഡണ്ടിനെ ഞെട്ടിച്ചുവെങ്കിലും അദ്ദേഹം പിറകോട്ട് പോയില്ല. നേരത്തെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തിന് വിധേയയായി അഞ്ച് വര്‍ഷം തടവില്‍ കഴിഞ്ഞ പശ്ചാത്തലമുള്ള റോയോയുടെ തിരിച്ചുവരവ് ഫിലിപ്പീന്‍സ് രാഷ്ട്രീയത്തെ തകിടം മറിച്ചേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

ഫിലിപ്പീന്‍സ് സര്‍ക്കാറും മോറോകളുമായുള്ള സമാധാന ശ്രമത്തിന് നിരവധി നീക്കം നടന്നു. 1976ല്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലും 1996ല്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലും വെച്ച് സമാധാന കരാറെഴുതിയതാണ്. മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന നജീബ് റസാഖും സമാധാന ശ്രമങ്ങള്‍ക്ക് മുന്നില്‍ നിന്നു. ഇസ്‌ലാമിക രാഷ്ട്ര സംഘടനയായ ഒ.ഐ.സിയുടെ നേതൃത്വത്തിലാണ് അന്നത്തെ ചെയര്‍മാന്‍ കൂടിയായ ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ സാന്നിധ്യത്തില്‍ ട്രിപ്പോളിയില്‍ സമാധാന സമ്മേളനം വിളിച്ച്‌ചേര്‍ത്തത്. ഫിലിപ്പീന്‍സ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒ.ഐ.സി നടത്തിയ ശ്രമത്തില്‍ ലിബിയക്ക് പുറമെ സഊദി അറേബ്യ, സെനഗല്‍, സോമാലിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളും പങ്കാളികളായി. ചര്‍ച്ച നീളുന്നതിനിടെ ഇരുപക്ഷത്തും മാറ്റം. ഫിലിപ്പീന്‍സില്‍ സര്‍ക്കാറുകളില്‍ മാറ്റം, കലാപകാരികളായ മോറോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് പിളര്‍ന്ന് ഇസ്‌ലാമിക് ഫ്രണ്ട് രൂപീകരിക്കപ്പെട്ടു. 1977ല്‍ നാഷണല്‍ ഫ്രണ്ട് ചെയര്‍മാന്‍ ഹാഷിം സലാമത്തിനെ സംഘടന പുറത്താക്കി.

പതിനൊന്ന് കോടിയാണ് ഫിലിപ്പീന്‍സ് ജനസംഖ്യ . 22 ശതമാനം മുസ്‌ലിംകള്‍. പേരില്ലാത്ത ആയിരം ഉള്‍പ്പെടെ അയ്യായിരം ദ്വീപുകള്‍ അടങ്ങുന്നതാണീ രാജ്യം. വലിയ പരീക്ഷണത്തെ അതിജീവിച്ച ജനത. ക്രിസ്താബ്ദം 1492ല്‍ സ്‌പെയിന്‍ കീഴടക്കി ക്രൈസ്തവ സൈന്യത്തിന്റെ അടുത്ത ലക്ഷ്യം ഫിലിപ്പീന്‍സ് ആയിരുന്നു. (എണ്ണൂറ് വര്‍ഷത്തോളം സ്‌പെയിന്‍ ഭരണം മുസ്‌ലിംകളുടെ കയ്യിലാണുണ്ടായത്.) ഈ ആവേശമാണ്, ഫിലിപ്പീന്‍സ് കീഴടക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ‘മലേഷ്യയേക്കാള്‍ മനോഹര രാജ്യം’ എന്നറിയപ്പെട്ടിരുന്ന രാജ്യം അക്രമകാരികളില്‍ നിന്ന് രക്ഷിക്കാന്‍ ഫിലിപ്പീന്‍സ് ഭരിച്ചിരുന്ന മുസ്‌ലിം ഭരണകൂടം ചെറുത്തുനില്‍പ്പ് നടത്തി. എന്നാല്‍ വടക്ക് ഭാഗത്തെ പ്രാകൃത മതക്കാരുടെ സഹായത്തോടെ അവര്‍ കടന്നുകയറി. പിന്നീട് രാജ്യമാകെ സ്വാധീനം ഉറപ്പിച്ചു. അക്കാലത്ത് സ്‌പെയിന്‍ ഭരിച്ചിരുന്ന ഫിലിപ്പ് രാജാവിന്റെ പേരാണ് ഈ രാജ്യത്തിന് പിന്നീട് നല്‍കിയത്. വടക്കന്‍ മേഖലയില്‍ നിന്ന് മുസ്‌ലിംകളെ തുടച്ചുനീക്കി. തെക്കന്‍ മേഖലയിലെ മിന്‍ഡാനോവോ, സോളോ, ബാലിന്‍, പലാവന്‍ എന്നീ ദ്വീപുകളില്‍ മുസ്‌ലിം ചെറുത്ത്‌നില്‍പ്പ് ശക്തമാണ്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അമേരിക്കന്‍ ആക്രമണത്തില്‍ സ്‌പെയിന്‍ പരാജയപ്പെട്ടു. 1899ല്‍ അമേരിക്കയുടെ കോളനിയായി. അമേരിക്കയും പഴയ നിലപാട് തുടര്‍ന്നു.

മുപ്പത് വര്‍ഷം അമേരിക്കയുമായി മോറോകള്‍ ഏറ്റുമുട്ടി. ഒരു ലക്ഷം പേര്‍ മരിച്ചു. അഞ്ച് ലക്ഷം പേര്‍ നാടുവിട്ട് അഭയാര്‍ത്ഥികളായി. 10 ലക്ഷം ഹെക്ടര്‍ ഭൂമി മുസ്‌ലിംകളില്‍ നിന്ന് അമേരിക്ക കയ്യടക്കി. വീടുകളും പള്ളികളും മദ്രസകളും തകര്‍ത്തു. രണ്ടാം ലോക യുദ്ധ ഘട്ടത്തില്‍ കലാപകാരികളുമായി അമേരിക്ക ഒത്തുതീര്‍പ്പിന് തയാറായി. പക്ഷേ, അവയൊന്നും ശാശ്വതമായില്ല. 1943-ല്‍ ജപ്പാന്‍ ചില പ്രധാന ദ്വീപുകള്‍ കയ്യടക്കി. 1949ല്‍ അമേരിക്ക ഫിലിപ്പീന്‍സിന് സ്വാതന്ത്ര്യം നല്‍കിയെങ്കിലും മുസ്‌ലിംകള്‍ക്ക് നേരെയുള്ള പീഡനം അവസാനിച്ചില്ല. 1965ല്‍ അധികാരത്തില്‍ വന്ന ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ മുസ്‌ലിം മര്‍ദ്ദനം ഭീകരമായി. ഫിലിപ്പീന്‍സ് സര്‍ക്കാറും ലിബറേഷന്‍ ഫ്രണ്ടും ഒപ്പുവെച്ച കരാറിലൂടെ ആ രാജ്യത്ത് സമാധാനം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ബാഹ്യശക്തികളുടെ ഇടപെടല്‍ ഇല്ലാതെ വരികയാണെങ്കില്‍ തീര്‍ച്ചയായും ഹിതപരിശോധന കുറ്റമറ്റ നിലയില്‍ നടക്കാനാണ് സാധ്യത. ഏഷ്യയില്‍ ആഭ്യന്തര സംഘര്‍ഷം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ‘ഫിലിപ്പീന്‍സ് സമാധാനം’ മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയമില്ല.

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

kerala

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

Published

on

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Continue Reading

Trending