Connect with us

Culture

സൈന്യത്തിന് പോലും എത്താനാകാതെ വയനാട്.., ദുരന്ത ചിത്രം ഭീകരം

Published

on

വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വന്ന സൈന്യത്തിന് ജില്ലയിലെത്താനായില്ല. കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് വന്ന നേവി സംഘം പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ഇറക്കാനാകാതെ മടങ്ങി. ഇവര്‍ കാലാവസ്ഥ അനുകൂലമാകുന്നതും കാത്ത് കോഴിക്കോട് ജില്ലയിലെ അടിവാരത്ത് ക്യാമ്പ് ചെയ്യുകയാണ്.

കണ്ണൂരില്‍ നിന്ന് രണ്ട് ബസുകളിലായി വയനാട്ടിലേക്ക് പുറപ്പെട്ട അറുപത് അംഗ ആര്‍മി സംഘവും ചുരത്തില്‍ കുടുങ്ങി. ഇവര്‍ വന്ന ഒരു ബസ് കേടായി. മറ്റൊരു ബസ് ഇടുങ്ങിയ വഴിയില്‍ കുടുങ്ങുകയും ചെയ്തു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സൈന്യത്തെ വയനാട്ടിലെത്തിക്കാന്‍ ചെറുവാഹനങ്ങള്‍ അയച്ചിട്ടുണ്ട്. റോഡ് മാര്‍ഗ്ഗം ചെന്നൈയില്‍ നിന്ന് പുറപ്പെട്ട നാല് പതംഗ ദേശീയ ദുരന്ത നിവാരണ സേനക്കും ദുര്‍ഘടമായ പാതകള്‍ താണ്ടി എത്താന്‍ കഴിഞ്ഞിട്ടില്ല. വൈകുന്നേരത്തോടെ അവര്‍ വയനാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള വയനാട്ടില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.ഒറ്റപ്പെട്ട വയനാട്ടില്‍ പലയിടത്തും ഗതാഗത സൗകര്യവും വൈദ്യുതിയുമില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പോലും താറുമാറായി. പത്തിലധികം സ്ഥലത്ത് ഉരുള്‍ പൊട്ടലും നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും താഴ്ന്ന മുഴുവന്‍ പ്രദേശങ്ങളിലും വെള്ളപ്പൊക്കവും കാരണം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെയാണ് വയനാട് നേരിടുന്നത്

kerala

ആശ വര്‍ക്കര്‍മാരുടെ സമരം 41 ാം ദിനത്തിലേക്ക്; നിരാഹാര സമരം തുടരും

വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുൻപ് ആശമാർ സമരം ആരംഭിച്ചത്.

Published

on

സെക്രട്ടേറിയറ്റ് പടിക്കലിലെ ആശ വർക്കർമാരുടെ സമരം 41 ദിവസത്തിലേക്ക്. ഇന്നലെ നിരാഹാരം കിടന്ന ആശമാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം മൂന്ന് പേരാണ് ഇന്ന് നിരാഹാര സത്യഗ്രഹം ഇരിക്കുന്നത്. അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരവും തുടരുന്നുണ്ട്.

ഓണറേറിയം വർദ്ധിപ്പിച്ച് 21000 രൂപയാക്കുക. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുൻപ് ആശമാർ സമരം ആരംഭിച്ചത്. സമരത്തിന്റെ അടുത്ത ഘട്ടമായ നിരാഹാര സമരം തുടരുകയാണ്. ആരോഗ്യനില വഷളായതിനെ നിരാഹാര സമരം തുടർന്ന ഒരാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആശ വർക്കർ ഷീജ ആറിനെ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നത്.

ആരോഗ്യമന്ത്രിയുടേത് ആത്മാർത്ഥതയില്ലാത്ത സമീപനം എന്ന് സമരക്കാർ കുറ്റപ്പെടുത്തുന്നു. സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്. ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിന്റെ ഇപ്പോഴത്തെ ആവശ്യം. എം.എ ബിന്ദു, ഷീജ, തങ്കമണി എന്നിവരാണ് നിലവിൽ സമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്നത്.

Continue Reading

india

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു

പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്.

Published

on

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു. രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്. പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർക്ക് കൂടി പരിക്കേറ്റു. പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി മണ്ഡലത്തിൽ ജെജെപി സ്ഥാനാർഥിയായിരുന്നു രവീന്ദ്ര മിന്ന. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം

Continue Reading

crime

കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയില്‍

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം.

Published

on

കൊല്ലം നഗരത്തില്‍ വീണ്ടും എംഡിഎംഎ വേട്ട. കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തു. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.

Continue Reading

Trending