Connect with us

Video Stories

പൊലീസ് എന്നാല്‍ വെറും എസ്‌കോര്‍ട്ട് പാര്‍ട്ടിയോ

Published

on

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പൂക്കാട്ടുപടിയില്‍ പട്ടാപ്പകല്‍ പത്തൊമ്പതുകാരിയെ യുവാവ് കുത്തിക്കൊന്നുവെന്ന വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മോഷണ ശ്രമത്തിനിടെയാണ് എടത്തിക്കോട് അന്തിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വാഴക്കുളം എം.ഇ.എസ് കോളജിലെ അവസാന വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയാണ് നിമിഷ. കേസില്‍ പശ്ചിമബംഗാള്‍ സ്വദേശി ബിജുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. മുത്തശ്ശിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുന്നത് ചെറുക്കുന്നതിനിടെയാണ് നിമിഷക്ക് കുത്തേറ്റത്. രാവിലെ പത്തുമണിയോടെയാണ് സംഭവം. കഴുത്തിലേറ്റ മാരകമായ മുറിവാണ് മരണത്തിന് കാരണമായത്. നിമിഷയുടെ പിതാവിന്റെ സഹോദരന്‍ ഏലിയാസിനും കുത്തേറ്റെങ്കിലും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടു. വീടിന്റെ വാതില്‍പടിയില്‍ ചോരവാര്‍ന്ന് കിടന്ന പെണ്‍കുട്ടിയെ ബന്ധുവും അയല്‍വാസിയും ചേര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് പെരുമ്പാവൂര്‍. എറണാകുളം ജില്ലയിലെ കാക്കനാടിനോട് ചേര്‍ന്ന വ്യവസായ മേഖലയിലെ തൊഴിലവസരങ്ങളാണ് ഇവരെ കൂട്ടത്തോടെ പ്രദേശത്ത് കേന്ദ്രീകരിക്കാന്‍ കാരണമാക്കിയത്. കേരളത്തില്‍ മൊത്തം അരക്കോടിയോളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. മലയാളികള്‍ ഗള്‍ഫിലുള്ളതിന്റെയത്രയോളം വരുമിത്. നാട്ടിലെ പട്ടിണിയും തൊഴിലില്ലായ്മയുംകൊണ്ട് മൈലുകള്‍ താണ്ടിയെത്തുന്ന ഇവരില്‍ ചിലരാണ് കൊലപാതകങ്ങള്‍ക്കും പിടിച്ചുപറിക്കും തയ്യാറാകുന്നത് എന്നത് വലിയ ആശങ്കക്കും ഭീതിക്കും കാരണമായിട്ട് നാളുകളേറെയായി. 2016 ഏപ്രില്‍ 28ന് ഇവിടെയടുത്തുതന്നെ നിയമ വിദ്യാര്‍ത്ഥിയായ ദലിത് പെണ്‍കുട്ടി ജിഷയെ ലൈംഗികാക്രമത്തിലൂടെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് ഏറെ ചര്‍ച്ചചെയ്തതാണ് നാം. അതിന്റെപേരില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. നിമിഷയുടെ വീടിന് വെറും 15 കിലോമീറ്റര്‍ മാത്രം അകലെയാണ് ജിഷയുടെ കുടില്‍നിന്നിരുന്ന കനാല്‍ പുറമ്പോക്ക്. ഒരു പശ്ചിമബംഗാള്‍ സ്വദേശിയാണ് അതിലും അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. തിരുവുല്വാമലയില്‍ ഗോവിന്ദസ്വാമി എന്ന ഒറ്റക്കൈയന്‍ ഭിക്ഷാടകന്‍ മറ്റൊരു യുവതിയെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയതും രാജ്യത്തുതന്നെ അപൂര്‍വ സംഭവമായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സൗമ്യ തനിച്ചിരുന്ന കമ്പാര്‍ട്ട്‌മെന്റിലേക്ക് കടന്നുചെന്ന് പുറത്തേക്ക് വലിച്ചിട്ടശേഷം റെയില്‍വെപാളത്തിരികെ കാമകേളിക്ക് വിധേയനാക്കിയായിരുന്നു ആ അരുംകൊല. എന്തുകൊണ്ട് ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന ചോദ്യം ചോദിക്കുന്നതിനുമുമ്പുതന്നെ പശ്ചിമബംഗാള്‍ സ്വദേശിയെ മലയാളികള്‍തന്നെ കൊല്ലത്ത് അടിച്ചുകൊന്ന സംഭവവും നമ്മുടെ മനോമുകുരങ്ങളില്‍ തെളിഞ്ഞുവരുന്നുണ്ട്. അട്ടപ്പാടിയില്‍ വിശന്നുവലഞ്ഞ് നടന്ന ആദിവാസി യുവാവ് കൊല്ലപ്പെടുന്നതും ഇതേ ഭരണ കാലത്താണ്. ഇതേ മാസം തന്നെയാണ് എറണാകുളം നഗരത്തില്‍ മഹാരാജാസ് കോളജില്‍ ഭരിക്കുന്ന കക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് പത്തൊമ്പതുകാരനായ അഭിമന്യു കത്തിക്കുത്തേറ്റ് മരിച്ചത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു തീരെ സാമ്പത്തികശേഷി കുറഞ്ഞ സാഹചര്യത്തില്‍നിന്നാണ് എറണാകുളം പോലൊരു നഗരത്തിലേക്ക് ഭാവിജീവിതം സ്വപ്‌നം കണ്ട് പഠനത്തിനെത്തിയത്. ഈ സംഭവം ജൂലൈ രണ്ടിന് അര്‍ധരാത്രി നടക്കുമ്പോള്‍ പൊലീസുകാരാരും സ്ഥലത്തുണ്ടായിരുന്നില്ല. ഒറ്റക്കുത്തിന് അഭിമന്യുവിനെ കൊലപ്പെടുത്തിയവരില്‍ മൂന്നു പേരെ കൂടിനിന്നിരുന്ന വിദ്യാര്‍ത്ഥികളാണ് പൊലീസിനെ പിടിച്ചേല്‍പിച്ചത്. പ്രധാനപ്രതിയാരെന്നോ കുത്തിയത് ആരെന്നോ ഇനിയും കേരള പൊലീസിന് നിജപ്പെടുത്താന്‍ കഴിഞ്ഞിട്ടുമില്ല. കൊല്ലത്ത് ബംഗാള്‍ മാള്‍ഡ സ്വദേശി മണിക് റോയിയെ (50) കൊലപ്പെടുത്തിയത് ഒരു മാസം മാത്രം മുമ്പായിരുന്നു. കോഴിയെ മോഷ്ടിച്ചു എന്ന കുറ്റത്തിനായിരുന്നു രണ്ട് നാട്ടുകാര്‍ ചേര്‍ന്ന് പൊതിരെ മര്‍ദിച്ചതും പിന്നീട് ആസ്പത്രിയില്‍വെച്ച് മരണമടഞ്ഞതും. മധ്യവയസ്‌കനായ ശശിധരക്കുറുപ്പ്, യുവാവായ ആസിഫ് എന്നിവരെ പൊലീസ് ഇതുസംബന്ധിച്ച് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഒരുറപ്പുമില്ല. കേരളത്തെ സ്ത്രീ സൗഹൃദമാക്കുമെന്ന് വാദ്ഗാനം നല്‍കിയ പ്രകടന പത്രികയെക്കുറിച്ച് ഇടതുമുന്നണി ചിന്തിക്കുന്നുണ്ടെന്നുപോലും സംശയിക്കുന്ന തരത്തിലാണ് കൊച്ചി നഗരത്തില്‍ പ്രശസ്ത നടിക്കെതിരെപോലും തട്ടിക്കൊണ്ടുപോകലും ലൈംഗികാക്രമണവും ഉണ്ടായത്. മുന്നൂറിലധികം പൊലീസ് സേനയുമായി മുഖ്യമന്ത്രി അപ്രമാദിച്ച് നടക്കുമ്പോഴാണ് കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞത്. നിയമം നടപ്പാക്കാതെ പ്രതികളെ കോടതികളിലേക്ക് എസ്‌കോര്‍ട്ട് ചെയ്യുന്ന സംവിധാനമായി മാത്രം പൊലീസ് മാറിയതിന്റെ മാരണമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഏതോ സര്‍വേയുടെ പേരില്‍ ഭരണ നിര്‍വഹണത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെന്ന് ജനങ്ങളുടെ നികുതിപ്പണം കൊടുത്ത് വ്യാജ പരസ്യം വഴി ജനങ്ങളെ വിഡ്ഢികളാക്കുമ്പോള്‍ തന്നെയാണ് ഇതേ ഭരണത്തിനുകീഴില്‍ കണ്ണറയ്ക്കുന്ന അരുംകൊലകള്‍ നിത്യേനയെന്നോണം അരങ്ങുതകര്‍ത്താടിക്കൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 2016ല്‍ മുന്‍കൊല്ലത്തെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ധനവാണ് രാജ്യത്തുണ്ടായത്. ആ വര്‍ഷം രാജ്യത്ത് രണ്ടാം സ്ഥാനമാണ് കൊച്ചു സംസ്ഥാനമായ കേരളത്തിന്്. 974.9 ഐ.പി.സി കുറ്റകൃത്യങ്ങളാണ് ഡല്‍ഹിയിലേതെങ്കില്‍ കേരളത്തില്‍ ലക്ഷത്തിന് 727.6 എണ്ണമായിരുന്നു. ദേശീയ ശരാശരി 233.6 മാത്രവും. ചരിത്രത്തിലാദ്യമായി 77541 ക്രിമിനല്‍ കേസുകളാണ് 2016ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ പകുതി പോലും ശിക്ഷിക്കപ്പെടുന്നില്ല. 2016ല്‍ ഐ.പി.സി കുറ്റങ്ങളില്‍ വെറും 46.8 ശതമാനത്തിനു മാത്രമാണ് ശിക്ഷ ലഭിച്ചത്. കുറ്റപത്രം നല്‍കിയത് 72.9 ശതമാനത്തില്‍മാത്രവും. ഇന്നലത്തെ സംഭവത്തില്‍ നാട്ടുകാരാണ് പ്രതി ബിജുവിനെ ഓടിച്ചിട്ടുപിടിച്ച് പൊലീസിനെ ഏല്‍പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ സംഭവത്തിനുശേഷം വ്യാപകമായി അക്രമത്തിന് നാട്ടുകാര്‍ മുതിര്‍ന്നെങ്കിലും പൊലീസിന്റെ ഇടപെടല്‍മൂലം തല്‍ക്കാലത്തേക്ക് അവരുടെ വികാരം ശമിപ്പിക്കാനായി. നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമണം ഭയന്ന് എടത്തല പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതായാണ് വാര്‍ത്ത. ഇവിടെയെല്ലാം നാം വേവലാതിപ്പെടേണ്ട പ്രധാന വസ്തുത കൊല്ലപ്പെടുന്നത് ആരെന്നതിനേക്കാള്‍, നാട്ടില്‍ കൊലപാതകം ഒരു കൂസലുമില്ലാതെ ആവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചാണ്. ക്രമസമാധാനം ഇത്രമേല്‍ വഷളായ സന്ദര്‍ഭം കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. നാട്ടില്‍ ഒരു ഭരണകൂടമുണ്ടോ എന്ന് തോന്നിപ്പിക്കുംവിധമാണ് ഈ ആള്‍ക്കൂട്ട ഭ്രാന്തന്മാരുടെ പെരുമാറ്റം. പലപ്പോഴും ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ തന്നെ ഈ ക്രിമിനലുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നു. ഇതില്‍ ഇരയാക്കപ്പെടുന്നവര്‍ മഹാഭൂരിപക്ഷവും ദലിതുകളോ ആദിവാസികളോ ആണെന്നതാണ് സങ്കടകരം. നാടിന്റെ കൈത്താങ്ങ് വേണ്ടവര്‍ക്കുതന്നെ നാട്ടിലെ ഭരണകൂടത്തിന്റെ വീഴ്ചകള്‍കാരണം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നത് നിസ്സാരകാര്യമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending