Connect with us

Video Stories

മുഖ്യമന്ത്രി നേടിയ അമേരിക്കന്‍ അവാര്‍ഡും നാം കാണാതെ പോയ വലിയ അപകടവും

Published

on

മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര രസകരമായ ഒട്ടേറെ ട്രോളുകൾക്ക്‌ വിഷയമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ നാം ശ്രദ്ധിക്കാതെ പോവുന്ന ചില അതീവ ഗൗരവതരമായ വിമർശനങ്ങൾ ഉണ്ട്‌.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റൂട്ട്‌ സന്ദർശിച്ചു അവാർഡ് സ്വീകരിച്ചു എന്നതാണ് വാർത്ത.

ഈ സ്ഥാപനത്തിന്റെ മേധാവി Robert C Gallo വിനെതിരെ നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകത്തെ വിറപ്പിച്ച HIV വൈറസ് ഇദ്ദേഹം അമേരിക്കയുടെ പെന്റഗണ് വേണ്ടി ജൈവ ആയുധമായി നിർമിച്ചതാണ് എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ടത്

S Faizi എന്ന സോഷ്യൽ ആക്റ്റിവിസ്റ്റിന്റെ എഫ്‌ ബി പോസ്റ്റിൽ ആണ് ഈ ആരോപണം ഉള്ളത്.

പ്രമുഖ ഇക്കോളജിസ്റ്റും ഇടതുപക്ഷ ചിന്തകനുമായ S Faizi ഒട്ടും വിശ്വാസയോഗ്യമല്ലാത്ത ഒരു ആരോപണം കേരള മുഖ്യമന്ത്രിക്കെതിരായി ഉന്നയിക്കാൻ പ്രത്യേക ശത്രുത അവർ തമ്മിൽ ഇല്ലെന്നാണു അറിവ്‌.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റൂട്ട്‌ സന്ദർശിച്ചു എന്നും അതല്ല നിപ്പാ വൈറസിന്റെ വ്യാപനം തടയാൻ കേരളം കാണിച്ച ജാഗ്രതക്ക്‌ അംഗീകരമായി അവരെ ക്ഷണിച്ച്‌ ആദരം നൽകി എന്നുമുള്ള അവകാശവാദങ്ങൾക്കിടയിലാണ് ഈ ആരോപണം.

(ശാസ്ത്രസാഹിത്യ പരിഷത്ത്‌ ഈ വിഷയം പറഞ്ഞു കൊണ്ട്‌ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.ഇത്‌ പിന്നീട്‌ പിൻ വലിക്കുകയുണ്ടായി ) ആരോപണം ഉന്നയിച്ചവരിൽ നോബൽ ജേതാക്കൾ വരെ ഉണ്ടായിരുന്നു എന്നതും അദ്ദേഹം പറയുന്നു.

1992 ൽ Newyork Times പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയിൽ ഈ സ്ഥാപന മേധാവിക്ക് എതിരെ scientific misconduct സ്ഥിരീകരിച്ച മറ്റൊരു വാർത്തയും കാണാം

കേരളത്തിൽ തുടങ്ങാൻ പോകുന്ന വൈറോളജി ഇൻസ്റ്റിറ്റൂട്ടുമായി ബന്ധമുണ്ടാക്കാൻ ധൃതി പിടിച്ച്‌ ഒരു എം ഒ യു എന്തിനാണു ഇത്തരം ഒരു സ്ഥാപനവുമായി നടത്തുന്നത്‌ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്‌ വിമർശകർ.
ഒരു നിപ്പ പൊട്ടൻഷ്യൽ സംസ്ഥാനം എന്ന നിലക്ക്‌ കേരളത്തിൽ വന്ന് വാക്സിൻ ഗവേഷണത്തിൽ ഇൻ വെസ്റ്റ്‌ മെന്റ്‌ നടത്താൻ ആഗോള കമ്പനികൾ കാണിക്കുന്ന ആവേശവും ആശങ്കപ്പെടുത്തുന്നതാണെന്ന് ശാസ്ത്രത്തിലും അതിന്റെ കച്ചവട തന്ത്രങ്ങളിലും അറിവുള്ളവർ പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്‌.

പൊതുവിൽ നാം പരീക്ഷണ മൃഗങ്ങളാണു എന്ന ചിന്ത പടരുന്ന കാലത്ത്‌ ഈ ബന്ധങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നതാണു.
സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഇത്തരം സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുമ്പോൾ നാം കൂടുതൽ സൂക്ഷമത പുലർത്തണം.

സാമ്രാജ്യത്വമെന്നും അമേരിക്ക എന്നുമൊക്കെ പറഞ്ഞ്‌ ആളെ പേടിപ്പിക്കുന്ന സി പി എം കമ്യൂണിസത്തിനു ഇത്‌ അമ്പരപ്പിക്കുന്ന വാർത്തയാവാൻ സാധ്യതയില്ല.
പക്ഷെ വെറും ഊഹാപോഹങ്ങൾക്കപ്പുറത്ത്‌ പേടിപ്പിക്കുന്ന ചില യഥാർത്ഥ്യങ്ങൾ ഉണ്ടെന്നതാണു പൊതുസമൂഹത്തിന്റെ ആശങ്ക.

സാംസ്ക്കാരിക സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആഘോള സംഘടനയായ ‘എൻ കൗണ്ടറി’ന്റെ പത്രാധിപന്മാരിൽ ഒരാളായ സ്റ്റീഫൻ സ്പെൻസർ തൽസ്ഥാനം രാജിവെച്ചത്‌ ആ പത്രം സി ഐ എയുടെ പണംകൊണ്ട്‌ നിലനിൽക്കുന്നു എന്ന കാര്യം മനസ്സിലാക്കിയിട്ടാണു എന്ന് എം എൻ വിജയൻ മാഷ്‌ എഴുതിയത്‌ ഓർക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending