Connect with us

More

അത് അവാര്‍ഡ് ദാനമായിരുന്നില്ല വ്യാജ പ്രചാരണം പൊളിച്ചടക്കി സോഷ്യല്‍ മീഡിയ

Published

on

 

നിപ വൈറസ് പ്രതിരോധത്തിന് കേരള സര്‍ക്കാറിന് അമേരിക്കയില്‍ അംഗീകാരം എന്ന തരത്തില്‍ പ്രചരപ്പിക്കപ്പെട്ട വാര്‍ത്ത തെറ്റെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരവ് സ്വീകരിച്ചു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അതേസമയം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് പോയി സന്ദര്‍ശിക്കുകയും വി.ഐ.പി എന്ന നിലക്ക് മൊമെന്റോ നല്‍കി സ്വീകരിക്കുകയുമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ ഹ്യൂമന്‍ വൈറോജി ഇന്‍സ്റ്റിറ്യൂട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റും പുറത്തു വന്നിട്ടുണ്ട്. കേരളത്തില്‍ നിന്നെത്തിയ അതിഥികള്‍ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തി എന്നാണ് പോസ്റ്റില്‍ പറയുന്നത്.

 

kerala

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും

430 വിമാന സര്‍വീസുകള്‍ റദ്ദാക്കി

Published

on

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മ്മശാല, കിഷന്‍ഗഡ്, ജയ്സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്ദര്‍, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോര്‍, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത.്

വിമാനങ്ങള്‍ റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്നും വിമാനകമ്പനികള്‍ അറിയിച്ചു. കൂടാതെ അതിര്‍ത്തി മേഖലയിലെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റ് സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം കുറച്ച് മുന്‍പ് അവസാനിച്ചു. യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ജമ്മുകാശ്മീരില്‍ തുടരുന്ന പാകിസ്താന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.

 

Continue Reading

india

ഇന്ത്യൻ അതിർത്തിയിലെ പാക് വെടിവെയ്പ്; കൊല്ലപ്പെട്ടത് 13 പേരെന്ന് വിദേശകാര്യ വക്താവ്

വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

Published

on

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുള്ള പാകിസ്താന്റെ ആക്രമണത്തിൽ കശ്മീരിലെ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തില്‍ നിരവധി വീടുകളും തകർത്തു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം സർവകക്ഷി യോഗത്തിൽ കേന്ദ്ര മന്ത്രിമാർ അറിയിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം

അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും.

Continue Reading

india

ഓപറേഷന്‍ സിന്ദൂര്‍: സര്‍വകക്ഷി യോഗം ആരംഭിച്ചു; അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും

കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ രാജനാഥ് സിങ് വിശദീകരിച്ചു

Published

on

പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നിർമ്മല സീതാരാമൻ,എസ് ജയശങ്കർ, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ് എംപി എന്നിവർ പാര്‍ലമെന്റില്‍ ചേരുന്ന യോഗത്തിൽ പങ്കെടുക്കാനായി എത്തി. സൈന്യത്തിന്റെ തുടര്‍നീക്കങ്ങളും യോഗത്തിൽ ചര്‍ച്ചയാകും. പാക് സംഘർഷത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം സർവകക്ഷി യോഗത്തിൽ കേന്ദ്ര മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ രാജനാഥ് സിങ് വിശദീകരിച്ചു.

ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ബുധനാഴ്ച പുലർച്ചെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും 9 ഭീകരപരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തത്. പുലർച്ചെ 1.05 മുതൽ 1.30 വരെ നീണ്ടുനിന്ന 24 ആക്രമണങ്ങളായിരുന്നു ഇന്ത്യ നടത്തിയതെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മിസൈൽ ആക്രമണത്തിനു തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എൽഒസി) ഗ്രാമങ്ങളെ ലക്ഷ്യം വച്ച് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ ഷെൽ ആക്രമണമാണ് നടന്നത്. പാക്ക് ഷെൽ ആക്രമണത്തിൽ 12 നാട്ടുകാരും ഒരു സൈനികനും കൊല്ലപ്പെട്ടു.

അതേസമയം, നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തില്‍ ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കര്‍ണയിലെ ജനവാസമേഖലയിലും പാക് വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending