Connect with us

Video Stories

മുത്തലിക്കിന്റെ ഓരിയിടല്‍ ആര്‍ക്കുവേണ്ടി

Published

on

കര്‍ണാടകയിലെ മംഗലാപുരത്ത് വേരുകളുള്ള ശ്രീരാമസേനയുടെ എല്ലാമെല്ലാമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമോദ്മുത്തലിക്കിന്റെ വായില്‍നിന്ന് പ്രവഹിച്ച തീവ്ര വര്‍ഗീയതയുടെ മാരകപാഷാണം ഇന്ത്യന്‍ സമൂഹം ഗതകാലങ്ങളായി ആര്‍ജിച്ചിട്ടുള്ള മതേതരത്വ-മൂല്യസങ്കല്‍പങ്ങളുടെയും പരസ്പര സൗഹാര്‍ദത്തിന്റെയും നേര്‍ക്കുള്ള കൊടിയ വെല്ലുവിളിയാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷ് അവരുടെ ബംഗളൂരുവിലെ വസതിക്കുമുന്നില്‍ അതിനിഷ്ഠൂരമായി വധിക്കപ്പെട്ട സംഭവത്തോടനുബന്ധിച്ചാണ് ഞായറാഴ്ച മുത്തലിക് എന്ന ഹിന്ദുത്വ വര്‍ഗീയതയുടെ ‘അതിമാന്യന്‍’ അതിമാരകമായ വര്‍ഗീയവിഷം ചീറ്റിയിരിക്കുന്നത്. കര്‍ണാടകയിലെ മാത്രമല്ല, രാജ്യത്തെതന്നെ വര്‍ഗീയതയുടെ അപൂര്‍വം അപ്പോസ്്തലന്മാരിലൊരാളായി ഗണിക്കപ്പെടുന്ന മുത്തലിക്കിന്റെ വാചകമടി ഇങ്ങനെയായിരുന്നു: ‘ഗൗരിലങ്കേഷിന്റെ വധവുമായി ശ്രീരാമസേനക്ക് യാതൊരു ബന്ധവുമില്ല. എല്ലാവരും പറയുന്നത് ഹിന്ദു സംഘടനകളാണ് ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ്. എന്നാല്‍ മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും രണ്ടുവീതം കൊലപാതകങ്ങള്‍ നടന്നത് (കര്‍ണാടകയിലെ) കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. പക്ഷേ ആരും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചയെക്കുറിച്ച് പറയുന്നില്ല. പകരം എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നതെന്നാണ് ചോദിക്കുന്നത്. എന്തിന് മോദി മിണ്ടണം. കര്‍ണാടകത്തില്‍ ഒരു പട്ടി ചത്താല്‍ എല്ലായ്‌പോഴും പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?’ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സാമാന്യനും മാന്യനുമായൊരു ഇന്ത്യക്കാരന് എന്തു വികാരമാണ് ഇയാളെക്കുറിച്ചും സംഘടനയെയും ഇയാള്‍ അവകാശപ്പെടുന്ന ഹിന്ദുത്വത്തെക്കുറിച്ചും തോന്നുക? രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ന്യായീകരിക്കാനാണ് മുത്തലിക്ക് ശ്രമിച്ചിരിക്കുന്നതെന്നതിനാല്‍ ഇതില്‍ പരോക്ഷ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന ബി.ജെ.പിക്കും ഉണ്ട്. ഏതുവിധേനയും എതിരാളികളെ വകവരുത്തുക. അതിന് മതത്തെ കൂട്ടുപിടിക്കുക. പിന്നീട് വേട്ടക്കാരെ പൊലീസ് തേടി തങ്ങളുടെ മടകളിലെത്തുമ്പോള്‍ അവര്‍ക്കും പൊതുസമൂഹത്തിനുമെതിരെ കുരച്ചുചാടി പ്രതിരോധവലയം തീര്‍ക്കുക. ഇത് ഇന്ത്യയിലെ സമകാലീനമായ ഹിന്ദുത്വവര്‍ഗീയതയുടെ ഭാഗമായിട്ട് കുറച്ചുകാലമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍തന്നെ ഹിന്ദുമതത്തിന് സ്വന്തമായി ദേശവും രാഷ്ട്രവും വേണമെന്ന് വാദിച്ചവരുടെ പിന്‍മുറക്കാരാണ് മുത്തലിക്കും കൂട്ടരും. ആര്‍.എസ്.എസിന്റെയും അതിന്റെ വര്‍ഗീയ നേതൃത്വത്തിന്റെയും വക്താക്കളാണിവര്‍. പണ്ടത്തെക്കാളുപരി അധികാരവും ജനാധിപത്യത്തിന്റെ ചെങ്കോലും പിടിച്ചെടുത്തതുകൊണ്ട് പണ്ട് അകമേ പറഞ്ഞവ ഇന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവാന്‍ തുടങ്ങിയിരിക്കുന്നുവെന്ന വ്യത്യാസം മാത്രം.
യഥാര്‍ത്ഥത്തില്‍ ഗൗരിലങ്കേഷിനെ പട്ടിയോട് സാമ്യപ്പെടുത്താന്‍ മുത്തലിക്കിനെ പ്രകോപിപ്പിച്ചത് എന്താണെന്ന് ചിന്തിക്കുന്നതാണ് രസകരം. വധത്തിനുശേഷം ഏതാണ്ട് പത്തു മാസം കഴിഞ്ഞാണ് ഗൗരിലങ്കേഷിന്റെ ഘാതകനെ കര്‍ണാടക പ്രത്യേകാന്വേഷണ സംഘം പിടികൂടുന്നത്. അതുവരെയും തങ്ങളുടെ കൊലച്ചെയ്തിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഗോപ്യമായി വെച്ച് ഒളിത്താവളങ്ങളിലായിരുന്നു ഘാതകരും ഗൂഢാലോചകരും. ഗൗരിലങ്കേഷ് വധം നടന്നയുടന്‍ രാജ്യം വലിയ തോതിലാണ് അതിനെതിരെ പ്രതികരിച്ചത്. രാജ്യത്ത് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ലെങ്കിലും കര്‍ണാടക സംസ്ഥാനത്ത് ലങ്കേഷ് പത്രികയുടെയും പൗരാവകാശ പ്രവര്‍ത്തനത്തിന്റെയും പേരില്‍ പരക്കെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ഗൗരിലങ്കേഷ്. ഇവരുടെപിതാവ് പി. ലങ്കേഷ് സ്ഥാപിച്ച പത്രത്തിന്റെ മുദ്രാവാക്യവും ലക്ഷ്യവും പൗരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമായിരുന്നു. പിതാവിന്റെ മരണത്തെതുടര്‍ന്നാണ് ഗൗരി അതീവ ആര്‍ജവത്തോടെ ‘ഗൗരിലങ്കേഷ് പത്രിക’ പത്രം പുനരാരംഭിച്ചത്. ഗൗരിയെ വധിച്ചവരുടെ ഉന്നം പക്ഷേ അവരുയര്‍ത്തിപ്പിടിച്ചിരുന്ന അവകാശങ്ങളെ കുരുതികൊടുക്കുക എന്നതായിരുന്നു. പൗരാവകാശവും മതസാഹോദര്യവും സംരക്ഷിക്കുന്നതിനിടയില്‍ സ്വാഭാവികമായും ഗൗരി ഹിന്ദുത്വ വര്‍ഗീയതക്കും അതിന്റെ വക്താക്കള്‍ക്കുമെതിരെ സന്ധിയില്ലാതെ സംസാരിച്ചുവെന്നതാണ് മുത്തലിക്കാദികളെ പ്രകോപിപ്പിച്ചത്.
മുത്തലിക്കിന്റെ ശ്രീരാമസേനക്ക് നേരത്തെതന്നെ കുപ്രസിദ്ധി നേടിക്കൊടുത്തത് മംഗലാപുരത്ത് പബ്ബില്‍ പെണ്‍കുട്ടികള്‍ക്കെതിരെ രാത്രി നടത്തിയ നിഷ്ഠൂരമായ ആക്രമണമായിരുന്നു. കര്‍ണാടകയിലെ എം.എം കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവരുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ അതുകേട്ട് ശബ്ദം അടക്കുകയല്ല, പൂര്‍വാധികം ഉച്ചത്തില്‍ അനീതിക്കും അക്രമത്തിനും അന്ധവിശ്വാസത്തിനുമെതിരെ മനസ്സും ശരീരവും തൂലികയും ചലിപ്പിക്കുന്ന ഗൗരിയെയാണ് രാജ്യം കണ്ടത്. തന്റെ ജീവന്‍ അപകടത്തിലാണെന്ന മുന്നറിയിപ്പെല്ലാം അവഗണിച്ചായിരുന്നു ധീരമായ ചുവടുവെയ്പുകള്‍.
മോദിക്കുവേണ്ടിയും ഗൗരിക്കും പൊതുസമൂഹത്തിനെതിരെയും മുത്തലിക് പ്രതികരിച്ചത് പൊതുസമ്മേളനത്തിലായിരുന്നുവെന്നോര്‍ക്കണം. അതും ഗൗരിയുടെ ഘാതകന്‍ പരശുരാംവാഗ്മോറിനെ അറസ്റ്റ് ചെയ്തതിന്റെ തൊട്ടുപിറ്റേന്ന്. ഗൗരിയുടെ വധം നടത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന്നതിന് സന്ദേഹം ഒട്ടുമില്ലാതിരിക്കെയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ഘാതകനെ പിടികൂടിയതും എന്നത് ശ്രദ്ധേയമാണ്. ഒരു പക്ഷേ ബി.ജെ.പിക്ക് അധികാരത്തില്‍ കയറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഗൗരിയുടെ ഘാതകന്‍ ഇനിയും നിയമത്തിനപ്പുറത്ത് സൈ്വര്യവിഹാരം നടത്തുമായിരുന്നു. ചാക്കിട്ടുപിടുത്തത്തിലൂടെ അധികാരത്തില്‍ കയറാമെന്ന് കരുതിയ ബി.ജെ.പിക്ക് ഗവര്‍ണര്‍ പരമാവധി സഹായിച്ചിട്ടും 48 മണിക്കൂറിനുള്ളില്‍ പടിയിറങ്ങിപ്പോകേണ്ടിവന്നത് ഗൗരിയുടെയും കല്‍ബുര്‍ഗിയുടെയും മറ്റും ആത്മാവിന്റെ തേട്ടം കൊണ്ടായിരിക്കണം. പൊലീസ് പ്രത്യേക സംഘം കാണിച്ച സത്യസന്ധവും സമര്‍പ്പിതവുമായി കര്‍ത്തവ്യബോധമാണ് ഗൗരിയുടെ ഘാതകനെ വലയിലാക്കുന്നതിന് സഹായിച്ചത്. താലൂക്കാഫീസില്‍ പാകിസ്താന്റെ പതാകകെട്ടി മുസ്്‌ലിംകള്‍ക്കെതിരെ കലാപം ആസൂത്രണം ചെയ്തവനാണ് പ്രതി. പ്രതിയെ പൊലീസ് പിടികൂടിയപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞത് മുത്തലിക്കാണ് ഇയാളെ നശിപ്പിച്ചതെന്നായിരുന്നു. ഹിന്ദുത്വത്തെ രക്ഷിക്കാനാണ് താനിത് ചെയ്തതെന്ന് ഉടന്‍തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇവിടുത്തെ മുഖ്യപ്രശ്‌നം ഇനി മുത്തലിക്കിനെ പോലുള്ളവരെ കയറൂരിവിടണോ എന്നതാണ്. ഗൗരിയെ നായയോട് ഉപമിക്കുക വഴി നിയമത്തെയും മതസൗഹാര്‍ദത്തെയും മാത്രമല്ല, ഇന്ത്യയുടെ സനാതന ധര്‍മത്തെത്തന്നെയാണ് മുത്തലിക് നിന്ദിച്ചിരിക്കുന്നത്. ഇയാളെ എത്രയുംപെട്ടെന്ന് ബന്ധപ്പെട്ട ജാമ്യമില്ലാവകുപ്പുകള്‍ ചാര്‍ത്തി തുറുങ്കിലിടുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഈ വിഷശ്വാനന്മാര്‍ ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യത്തിന് മുകളില്‍ കയറിനിന്ന് ഇനിയും വിഷമൊലിപ്പിച്ച് ഓരിയിട്ടുകൊണ്ടേയിരിക്കും; ഹിന്ദുമതത്തെക്കുറിച്ച് ചില അല്‍പബുദ്ധികള്‍ പഠിപ്പിച്ചുവിട്ട വക്രതയുടെ മൃഷ്ടാന്നം വാരിവിഴുങ്ങിയശേഷം!

kerala

കേരളത്തില്‍ വര്‍ഗീയ അജണ്ട വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി

ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Published

on

ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തേരോട്ടം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകര്‍ച്ചയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Continue Reading

kerala

സി.പി.എം എന്ന വർഗീയതയുടെ കാളിയൻ

രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

Published

on

മുന്‍കൂട്ടി തയ്യാറാക്കിയ പൊറാട്ടുനാടകങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും ജനങ്ങളുടെ മുന്നില്‍ തീര്‍ത്തും പരിഹാസ്യരായി മാറുകയും ചെയ്തപ്പോള്‍ കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ മാറാപ്പുപേറുന്ന സി.പി.എമ്മിന്റെ നെറികെട്ട സമീപനം കണ്ട് കേരളം മൂക്കത്തുവിരല്‍ മൂക്കത്തുവിരല്‍ വെച്ചുപോവുകയാണ്. ഈ രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

കേരളം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി സംസ്ഥാനം മാറിയപ്പോള്‍ ഭരണത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സംഘവും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനങ്ങള്‍ തരാതതരംപോലെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ ഈ കുശാഗ്രബുദ്ധി തിരിച്ചറിഞ്ഞ ജനാധിപത്യ വിശ്വാസികള്‍ മൂര്‍ത്താവ് നോക്കി പ്രഹരം നല്‍കിയിട്ടും അതില്‍നിന്നൊന്നും ഒരുപാഠവും പഠിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൗരത്വ വിഷയവും ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ മണിപ്പൂരുമെല്ലാം ഉയര്‍ത്തിപ്പിടിച്ച് പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തിയെങ്കിലും ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ജനങ്ങള്‍ ലക്ഷോപലക്ഷം വോട്ടുകള്‍ക്കാണ് അവരെ തൂത്തെറിഞ്ഞത്. എന്നിട്ടും പുഴുത്തുനാറിയ ഇതേ തന്ത്രങ്ങള്‍ തന്നെ വീണ്ടുംപയറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഇടതുമുന്നണി യെന്ന സംവിധാനം എത്തിപ്പെട്ട അപചയം എത്രമേല്‍ ഭീതിതമാണെന്നതാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എത്രമാത്രം പച്ചയായ രീതിയിലാണ് വര്‍ഗീയതയുടെ വിഷവിത്തുകള്‍ സി.പി.എം വിതറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണ് ഇന്നലെ രണ്ടുപത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപോലും നേടാതെ മുസ്‌ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങള്‍ക്ക് വര്‍ഗീയ വിഷംചീറ്റുന്ന പരസ്യങ്ങള്‍ നല്‍കിയതിലൂടെ ന്യൂനപക്ഷവോട്ടുകള്‍ സ്വന്തംപെ ട്ടിയിലാക്കാമെന്ന് കരുതുന്ന പിണറായിയും കൂട്ടരും ഈ സമുദായത്തെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ബോധ്യമാകാത്തത്.

സി.പി.എം ആര്‍.എസ്.എസ് ബാന്ധവം വ്യത്യസ്ത സാഹചര്യങ്ങളിലായി നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയും ആ ഡീലിങ്ങിന്റെ അ നന്തരഫലമായി മോദി സര്‍ക്കാറിന്റെ അതേ മാതൃകയില്‍ പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ന്യൂ നപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കല്‍ പിണറായി സര്‍ക്കാറും നിരന്തരമായി കത്തിവെച്ചു കൊണ്ടിരിക്കുകയുമാണ്. ഈ അന്യായത്തിന്റെയും അനീതിയുടെയും പ്രതിഫലനം കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രകടമായത്. ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറി ഞ്ഞ് തിരുത്തലുകള്‍ വരുത്തുന്നതിന് പകരം വൈകാരിക വിക്ഷോഭങ്ങള്‍ക്കൊണ്ട് ഒരു സമുദായത്തെ എക്കാലവും വഞ്ചിച്ചുനിര്‍ത്താമെന്നും ബംഗാളിലെയും ത്രിപുരയിലെയും പോലെ അവരെ വണ്ടിക്കാളകളാക്കി മാറ്റാമെന്നുമാണ് സി.പി.എം സ്വപ്‌നംകാണുന്നതെങ്കില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നുമാത്രമേ കരുതാന്‍ കഴിയൂ.

ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും ഇവര്‍ ഒരുമടിയും കാണിക്കുന്നില്ല. പക്ഷേ അതിനായി രൂപപ്പെടുത്തുന്ന അജണ്ടകളെല്ലാം അമ്പേ പരാജയപ്പെട്ടുപോയി എന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയത് ഈ അജണ്ടയുടെ ഭാഗമായിരുന്നുവെങ്കില്‍ ആ ഹീനശ്രമങ്ങളെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ജനങ്ങള്‍ എതിര്‍ത്തുതോല്‍പ്പിക്കുകയായിരുന്നു. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വഴിയില്‍ നിന്ന് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗത്തിലേക്ക് ഒരാള്‍ കടന്നുവരികയും പുകള്‍പെറ്റ കൊടപ്പനക്കല്‍ തറവാട്ടിലെത്തി അനുഗ്രഹങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ഇടതുപാളയത്തില്‍ നിന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ടനിലവിളികളുയരുന്നതെന്തിനാണെന്ന ജനാധിപത്യകേരളത്തിന്റെ ചോദ്യത്തിന് മുന്നില്‍ സി.പി.എം ഉത്തരംമുട്ടിനില്‍ക്കുകയാണ്. വര്‍ഗീയ തയുടെ കാളിയന്‍മാരായി മാറിയ സി.പി.എമ്മിന്റെ ധ്രുവി കരണ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും റാന്‍മുളികളുടെ ഒളിഞ്ഞും തെളിഞ്ഞമുള്ള പിന്തുണ ലഭിക്കുന്നുണ്ടാവാം. എന്നാല്‍ ഈ നെറികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് നിയമസഭാ
മണ്ഡലത്തില്‍ വിനിയോഗിക്കപ്പടുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading

Video Stories

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും വിധിയെഴുതുന്നു

ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം.

Published

on

നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​വും അ​വ​സാ​നി​പ്പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര  വിധിയെഴുതുന്നു. 288 സീ​റ്റു​ക​ളി​ലേ​ക്ക്​ 4,136 പേ​രാ​ണ്​ ജ​ന​വി​ധി തേ​ടു​ന്ന​ത്. ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും കോ​​ൺ​​ഗ്ര​​സ്, ശി​​വ​​സേ​​ന-​​യു.​​ബി.​​ടി, എ​​ൻ.​​സി.​​പി-​​എ​​സ്.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​വി​​കാ​​സ്​ അ​​ഘാ​​ഡി​​യും (എം.​​വി.​​എ) ത​മ്മി​ലാ​ണ്​ മു​ഖ്യ പോ​രാ​ട്ടം.

ഇ​ത്ത​വ​ണ 102 സീ​റ്റു​ക​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ചു​വ​ര​വാ​ണ്​ കോ​ൺ​ഗ്ര​സി​നും എം.​വി.​എ​യി​ലെ മ​റ്റ്​ ഘ​ട​ക ക​ക്ഷി​ക​ൾ​ക്കും ആ​ത്​​മ​വി​ശ്വാ​സ​മേ​കു​ന്ന​ത്. ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം. ശ​നി​യാ​ഴ്ച​യാ​ണ്​ വോ​ട്ടെ​ണ്ണ​ൽ. ചൊ​വ്വാ​ഴ്ച​ക്ക​കം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്ക​ണം.

ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പും ബു​ധ​നാ​ഴ്ച ന​ട​ക്കും. 38 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ഹാ​രാ​ഷ്ട്രയിൽ വി​മ​ത​രു​ൾ​പ്പെ​ടെ 2,086 സ്വ​ത​ന്ത്ര​രും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളി​ലെ സൗ​ഹൃ​ദ പോ​രും വി​ധി നി​ർ​ണ​യ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കും. വി​വി​ധ ജാ​തി സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ള്ള​ലും ക​ർ​ഷ​ക രോ​ഷ​വും പു​ക​യു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​നം ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ.

ഇ​രു മു​ന്ന​ണി​യും 170ലേ​റെ സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭ​ര​ണം പി​ടി​ക്കാ​ൻ 145 സീ​റ്റ്​ വേ​ണം. തൂ​ക്കു​സ​ഭ സാ​ധ്യ​ത​യും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​നു​കൂ​ടി മ​ഹാ​രാ​ഷ്ട്ര സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രും. ഇ​രു​മു​ന്ന​ണി​യി​ലെ​യും ആ​റ്​ പാ​ർ​ട്ടി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്. ഝാ​ർ​ഖ​ണ്ഡി​ൽന​വം​ബ​ർ 13ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ ​വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​രു​ന്നു.

നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​​ന്റെ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ജെ.​എം.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നും സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നും ‘എ​ക്സി’​ലൂ​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. 1.23 കോ​ടി സ​മ്മ​തി​ദാ​യ​ക​രാ​ണ് ബു​ധ​നാ​ഴ്ച വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​ൽ 60.79 ല​ക്ഷം വ​നി​ത​ക​ളാ​ണ്. 14,000ല​ധി​കം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​നു​പു​റ​മെ യു.​പി, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 14 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. 23നാ​ണ് വോ​​ട്ടെ​ണ്ണ​ൽ.

 

Continue Reading

Trending